HOME
DETAILS
MAL
മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന നടപടി തെറ്റെന്ന് വിഎസ്
backup
November 29 2016 | 13:11 PM
തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്റെ കത്ത്. പൊലിസ് നടപടി തെറ്റെന്നു വിഎസ് കത്തില്‍ ആരോപിച്ചു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തെറ്റായ ആശയ പ്രചാരണം നടത്തുന്നവരെ കൊല്ലുകയല്ല ചെയ്യേണ്ടത്. അവരുമായി ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്.
വ്യാജഏറ്റുമുട്ടല്‍ സിപിഎം നയമല്ല. കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ മറച്ചുവയ്ക്കപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പൊലിസുകാരുടെ മനോവീര്യം തകര്‍ക്കാനല്ല മറിച്ച് കാര്യപ്രാപ്തിയോടെ പെരുമാറാനാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്നും വിഎസ് കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."