ഷാര്‍ജയില്‍ ടെറസില്‍ കഴിഞ്ഞിരുന്നയാളെ നാട്ടിലെത്തിച്ച് ധനസഹായം നല്‍കി
അഞ്ചല്‍: പണിയില്ലാതെ എട്ടുമാസത്തോളമായി ഷാര്‍ജയില്‍ കഴിഞ്ഞിരുന്ന യുവാവിനെ നാട്ടില്‍ തിരിച്ചെത്തിച്ച് ധനസഹായം കൈമാറി. അഞ്ചല്‍ ചണ്ണപ്പേട്ട് മുക്കൂട് സുദര്‍ശന മന്ദിരത്തില്‍ രാജന്റെ മകന്‍ സജീവ് (46)ആണ് ശമ്പളം ലഭിക്കാതെ ജോലിയില്‍ നിന്ന് പുറത്തായി ഷാര്‍ജയില്‍ നരകയാതന അനുഭവിച്ച് കഴിഞ്ഞിരുന്നത്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് സജീവ് ഷാര്‍ജയില്‍ ഇലക്ട്രീഷ്യന്റെ ജോലിക്കായി എത്തിയത്. എന്നാല്‍ വാഗ്ദാനം ചെയ്തിരുന്ന ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല ജോലിയും മാറ്റമായിരുന്നു. മേശരിപ്പണിയെടുക്കാനാണ് ഇയാളോട് ആവശ്യപ്പെട്ടത്. ജോലി നിരസിച്ച സജീവിനെ കമ്പനി അധികൃതര്‍ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ കോണ്‍സുലേറ്റിനേയും മലയാളി അസോസിയേഷനുകളേയും സമീപിച്ചെങ്കിലും പരിഹസിക്കുകയാണുണ്ടായതെന്ന്് സജീവ് പറയുന്നു. ഇയാള്‍ താമസിച്ചിരുന്ന റൂമില്‍ നിന്നും അറബി പുറത്താക്കി തൊഴിലും നിഷേധിച്ച് പാസപോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് സജീവ് ലേബര്‍ ക്യാംപിന്റെ ടെറസില്‍ അഭയം തേടുകയായിരുന്നു. ഇത് സംബന്ധിച്ച് ഗള്‍ഫ് പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ട് ഷാര്‍ജയിലെ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനും ശിഫ അല്‍ജസീറ എം.ഡിയുടമായ ഡോ. കെ.ടി റബീയുള്ള സഹായത്തിനെത്തുകയായിരുന്നു. റബീയുള്ളയുടെ സഹായത്തോടെ നാട്ടിലെത്തിയ സജീവിന് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ അല്‍ജസീറ ഗ്രൂപ്പ് മാനേജര്‍ സജീവിന് കൈമാറി. നാട്ടില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്തുവന്ന സജീവിന് ഒരു കണ്ണിന് കാഴ്ചയില്ല. ഗള്‍ഫ് സ്വപ്‌നങ്ങള്‍ മറന്ന് ഇനി നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കാനാണ് സജീവിന്റെ തീരുമാനം. രജനിയാണ് ഭാര്യ. അറാം ക്ലാസ് വിദ്യാര്‍ഥി ആകാശ്, നാലുവയസുകാരന്‍ ആദിത്യ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."