HOME
DETAILS
MAL
ലോക എയ്ഡ്സ് ദിനം: പത്തു ദിവസത്തെ ബോധവല്‍ക്കരണ പരിപാടി നടത്തും
backup
November 29 2016 | 21:11 PM
മലപ്പുറം: സാര്‍വദേശീയ എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന് 'കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി' എന്ന മുദ്രാവാക്യമുയര്‍ത്തി ആരോഗ്യ വകുപ്പും ജില്ലാ പഞ്ചായത്ത് സുരക്ഷ പ്രൊജക്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സന്നദ്ധ സംഘടനകളും ചേര്‍ന്ന് 10 ദിവസം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.
ഡിസംബര്‍ ഒന്നിന് ബോധവല്‍ക്കരണ സന്ദേശ റാലി ജില്ലാ കലക്ടര്‍ ഫ്ളോഗ് ഓഫ് ചെയ്യുന്നതോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
കാന്റില്‍ ലൈറ്റ് സെറിമണി ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും.
വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി പ്രകാശ്, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി. സുധാകരന്, ടി.എം ഗോപാലന്, കെ.പി സാദിഖലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."