മാലാപറമ്പില്‍ വീണ്ടും വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് പാഞ്ഞിറങ്ങി
കൊളത്തൂര്‍: അങ്ങാടിപ്പുറം കൊളത്തൂര്‍ റോഡിന് മാലാപറമ്പ് എടത്തറ ചോലക്ക് സമീപം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് പാഞ്ഞിറങ്ങിയത്. കൊളത്തൂരിലെ ബാങ്കില്‍ നിന്നു പണമിടപാടിനായി ക്യൂ നിന്ന ശേഷം മാലാപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പാലച്ചോട് സ്വദേശിയുടെ കാറാണ് ഇന്നലെ മാലാപറമ്പ് എടത്തറ ചോലക്ക് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പാഞ്ഞിറങ്ങിയത്. കാറിലെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറില്‍ ഡ്രൈവര്‍ മാത്രമായിരുന്നതിനാല്‍ വന്‍ അപകടമൊഴിവായി.
എന്നാല്‍ കാര്‍ മറിഞ്ഞ സംഭവം വീക്ഷിക്കാനെത്തിയ നാട്ടുകാര്‍ 100 മീറ്റര്‍ അകലെ മറ്റൊരു ഓട്ടോയും മറിഞ്ഞു കിടക്കുന്നത് കണ്ടെത്തി. പൊന്തക്കാടുകള്‍ക്കിടയില്‍ തങ്ങിനില്ക്കുന്നത് കണ്ടതോടെ സമീപവാസികളും ഏറെ പരിഭ്രാന്തിയിലായി. പ്രൈവറ്റ് ഓട്ടോയാണ് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടതോടെ സമീപവാസികള്‍ ഉടന്‍ തന്നെ കൊളത്തൂര്‍ പൊലിസില്‍ വിവരമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."