HOME
DETAILS
MAL
എല്‍.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസ് തകര്‍ത്തു
backup
May 20 2016 | 20:05 PM
പാറോപ്പടി: മമ്മളിത്താഴത്ത് എല്‍.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസും ബോര്‍ഡുകളും തകര്‍ത്തു. പരിസരത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐയുടെ കൊടിമരമവും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് അക്രമം നടന്നത്. അക്രമത്തിനു പിന്നില്‍ ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ ചേവായൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചേവായൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര കമ്മറ്റിയംഗം മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."