വോട്ടര്‍പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം
മലപ്പുറം: ജില്ലയിലെ വേങ്ങര, മലപ്പുറം, വള്ളിക്കുന്ന്, തിരൂരങ്ങാടി, കൊണ്ടോട്ടി തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവു നിരീക്ഷകനും സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുമായ പി. വേണുഗോപാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും ഉദ്യോഗസ്ഥരോടും അഭ്യര്‍ഥിച്ചു. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരെ ഉള്‍പ്പെടുത്തി കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 31ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ആക്ഷേപം ഉന്നയിക്കുന്നതിനും ഓണ്‍ലൈനായി പേര് ചേര്‍ക്കുന്നതിനും ഇന്നുകൂടി അവസരമുണ്ട്. ഇതിനകം 17,614 അപേക്ഷകളാണ് പുതുതായി ലഭിച്ചത്. ബി.എല്‍.ഒ.മാര്‍ വഴി ഡിസംബര്‍ 15നകം ഇവയുടെ പരിശോധന പൂര്‍ത്തിയാക്കി ജനുവരി 14 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എ.ഡി.എം. പി. സെയ്യിദ് അലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, സ്വീപ് നോഡല്‍ ഓഫിസര്‍ വര്‍ഗീസ് മംഗലം, തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."