നിലമ്പൂരില്‍ സമ്പൂര്‍ണ വൈദ്യുതീകരണം
എം.എല്‍.എയുടെ ഫണ്ടില്‍ നിന്നു പത്തുലക്ഷം രൂപ അനുവദിക്കുംനിലമ്പൂര്‍: നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ മോണിറ്ററിങ് കമ്മിറ്റി പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നിലമ്പൂരില്‍ ചേര്‍ന്നു.
1200 കുടുംബങ്ങള്‍ക്ക് കൂടി വൈദ്യുതി ലഭിച്ചാല്‍ മാത്രമേ സമ്പൂര്‍ണ വൈദ്യൂതീകരണം ലക്ഷ്യം കാണൂ. ഇതിനായി 1.74 കോടി രൂപ ചെലവുവരും. എം.എല്‍.എ ഫണ്ട്, എം.പി ഫണ്ട്, ഗ്രാമപഞ്ചായത്ത് തനത് ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, കെ.എസ്.ഇ.ബി ഫണ്ട് എന്നിവ കൂടി ചേര്‍ത്ത് വേണം പദ്ധതി നടപ്പാക്കാന്‍.
ഇതിന്റെ ഭാഗമായാണ് യോഗം നടന്നത്. അമരമ്പലം 122, എടക്കര 63, കരുളായി 114, നിലമ്പൂര്‍ നഗരസഭ 161, മൂത്തേടം 153, പോത്ത്കല്ല് 187, വഴിക്കടവ് 146, ചുങ്കത്തറ 164 കൂടാതെ പുതിയ ലിസ്റ്റ് കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് നിലവിലെ കണക്ക്. 1050 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള വീടുകള്‍ക്ക് വൈദ്യുതി ലഭിക്കാന്‍ വീട്ടുനമ്പര്‍ ആവശ്യമില്ല. എസ്.സി, എസ്.ടി, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സിഡി തുക അടക്കേണ്ട. ഇക്കാര്യത്തില്‍ എസ്.സി, എസ്.ടി ഫണ്ടും ലഭ്യമാക്കും. പദ്ധതിയിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും പത്തുലക്ഷം രൂപ നല്‍കുമെന്ന് എം.എല്‍.എ ഉറപ്പ് നല്‍കി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ആര്‍ മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി ജെയിംസ്, കെ റഹീം, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം കഴിഞ്ഞ 24ന് വിളിക്കേണ്ടിയിരുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസൗകര്യം മൂലമാണ് ഇന്നലെക്ക് മാറ്റിയത്. എന്നാല്‍ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും യോഗത്തിനെത്തിയില്ലെന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."