സഹകരണ-വ്യാപാരി ബഹുജന കണ്‍വന്‍ഷന്‍ ഒന്നിന്
കോഴിക്കോട്: ജില്ലയിലെ മുഴുവന്‍ സഹകാരികളുടെയും വ്യാപാര സംഘടനാ പ്രതിനിധികളുടെയും ജീവനക്കാരുടെയും ബഹുജന കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നിന് രാവിലെ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ഇടപാടുകാര്‍ക്ക് പണത്തിനു പകരം സഹകരണ ബാങ്കുകള്‍ ഗ്യാരന്റി നല്‍കുന്ന ചെക്കുകളിലൂടെ ഇടപാട് നടത്തുന്ന 'പങ്കാളിത്ത പദ്ധതി' എല്ലാ വ്യാപാരികളിലും സഹകാരികളിലും സഹകരണ നിക്ഷേപകരിലും എത്തിക്കുന്നതിനായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപകര്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിനു ജില്ലാ സഹകരണ ബാങ്ക് മുഖേന ചെക്ക്, ഡി.ഡി, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി മാര്‍ഗങ്ങളിലൂടെ പണം വ്യാപാരികള്‍ക്ക് നല്‍കുന്ന പങ്കാളിത്ത പദ്ധതിയിലൂടെ കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ് സ്ഥാപനങ്ങളിലും അഞ്ഞൂറ് രൂപ വിലമതിക്കുന്ന ബാങ്ക് ഗ്യാരന്റി ചെക്ക് അക്കൗണ്ടിലേക്ക് മാറ്റും. ഇതിനു പുറമെ പദ്ധതി വഴി സഹകരണ മേഖലയിലെ ഇടപാടുകാരുടെ വാണിജ്യ ആവശ്യങ്ങള്‍ നിറവേറ്റാനും വിപണനമാന്ദ്യം നേരിടുന്ന വ്യാപാര വാണിജ്യമേഖലയെ പുനരുജ്ജീവിപ്പിക്കാനും സാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, എം. ഭാസ്‌കരന്‍, ടി.പി വാസു, മുജീബ്, റഫീഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."