HOME
DETAILS
MAL
നിരോധനാജ്ഞ പ്രഖ്യാപിച്ചു
backup
May 20 2016 | 20:05 PM
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ഗ്രാമപ്രദേശങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പുറപ്പെടുവിച്ചു. സി.ആര്.പി.സി 144 പ്രകാരമാണിത്.
വടകര, ചോമ്പാല, എടച്ചേരി, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര, കൊയിലാണ്ടി പൊലിസ് സ്റ്റേഷന് പരിധികളിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പ്രകാരം പ്രകടനങ്ങള്‍ നടത്തുന്നതും അഞ്ചില്‍ കൂടുതല്‍ പേര് കൂടിനില്ക്കുന്നതും ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതും കുറ്റകരമാണ്. റൂറല്‍ ജില്ലാ പൊലിസ് മേധാവി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."