HOME
DETAILS
MAL
ജീവനം പദ്ധതി' മൂന്നാംഘട്ടത്തിന് തുടക്കം
backup
November 29 2016 | 21:11 PM
'
കോഴിക്കോട്: സ്ത്രീകളില്‍ വ്യാപിച്ചുവരുന്ന ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം എന്നീ രോഗലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ജീവനം പദ്ധതി'യുടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. പഴയ കോര്പറേഷന് ഓഫിസ് കെട്ടിട പരിസരത്ത് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷയായി.
കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം.വി റംസി ഇസ്മാഈല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വി ബാബുരാജ്, എം. രാധാകൃഷ്ണന്, ടി.വി ലളിതപ്രഭ, ഡി. കൃഷ്ണനാഥ പൈ, സി. അബ്ദുറഹ്മാന്, എം.എം പത്മാവതി, എ.കെ പ്രേമജം, കെ. ജമീല, ടി.പി സതീശന്, സെയ്ദ് അക്ബര്‍ ബാദുഷാഖാന്‍, കെ. ബീന, പ്രമീളാ ദേവദാസ്, അനിതാ രാജന്, പി.പി ഷീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."