യൂസുഫിന്റെ അകാലവിയോഗം; വിശ്വസിക്കാനാവാതെ നാട്ടുകാര്‍
ചേരാപുരം: കഴിഞ്ഞ ദിവസം നിര്യാതനായ അരൂര്‍ പെരുമുണ്ടശ്ശേരി ഞണ്ടുകുനി യൂസുഫിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ നാട്ടുകാര്‍. യുസുഫിന്റെ അകാലവിയോഗം പ്രദേശത്തെയൊന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ വീട്ടുകാരോടും നാട്ടുകാരോടും സംസാരിച്ചതിന് ശേഷം പെട്ടന്ന് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു.
ദീര്‍ഘകാലമായി സലാല അഞ്ചാം നമ്പറില്‍ ബിസിനസ്സ് ചെയ്ത് വരുന്ന ഇദ്ദേഹം അവധിക്ക് രണ്ടു മാസം മുന്‍പ് നാട്ടില്‍ വന്നതായിരുന്നു. രാഷ്ട്രീയ സാമൂഹ്യ സേവന മേഖലകളില്‍ നിറസാന്നിദ്ധ്യമായ യൂസുഫ് കെ.എം.സി.സി യുടെയും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.
വെളളിയാഴ്ച ആയഞ്ചേരിയില്‍ നടന്ന കുറ്റ്യാടി മണ്ഡലം സമസ്ത കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.
ഡിസംബര്‍ രണ്ടിന് കോഴിക്കോട് നടക്കുന്ന ശരീഅത്ത് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പ്രവര്‍ത്തകരോട് വാഹനം ഏര്‍പ്പാട് ചെയ്യാനും ആവശ്യപെട്ടിരുന്നു. അവധി കഴിഞ്ഞു സലാലയിലേക്ക് വെള്ളിയാഴ്ച യാത്ര പോകാന്‍ ഒരുങ്ങവെയാണ് അന്ത്യം.
വന്‍ ജനാവലിയോട് കൂടി മയ്യിത്ത് കടമേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."