പേരാമ്പ്ര സിന്‍ഡിക്കേറ്റ് ബാങ്കിന് മുന്നില്‍ സംഘര്‍ഷാവസ്ഥ
പേരാമ്പ്ര: സിന്‍ഡിക്കേറ്റ് ബാങ്കിനു മുന്നില്‍ ക്യൂ നിന്ന നൂറോളം ഇടപാടുകാരെ പണമില്ലാത്തതിനാല്‍ ബാങ്ക് മടക്കിയയച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. വെള്ളിയാഴ്ച ടോക്കണ്‍ കൊടുത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച ബാങ്കില്‍ എത്തിയ ഇടപാടുകാര്‍ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് തിരിച്ചു പോയി. ഹര്‍ത്താല്‍ ദിനമായിട്ടുപോലും ഇരുചക്രവാഹനത്തിലും നടന്നും ബാങ്കിലെത്തിയവരെയാണ് തിങ്കളാഴ്ച പണമില്ലെന്ന്പറഞ്ഞ് തിരിച്ചയച്ചത്.
ടോക്കണ്‍ കൈവശമുളളവര്‍ ചൊവ്വാഴ്ച കാലത്ത് തന്നെ ബാങ്കിലെത്തി ക്യൂ നിന്നു. പതിനൊന്ന് മണി വരെ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. പ്രായമുള്ളവരും സ്ത്രീകളും ഏറെ നേരം നിന്നശേഷം മാനേജര്‍ പണമില്ലെന്നും മറ്റൊരു ദിവസം വരാനും പറഞ്ഞതോടെ ക്ഷുഭിതരായ ഇടപാടുകാര്‍ ബഹളം വക്കുകയായിരുന്നു. തുടര്‍ന്ന് ഗെയ്റ്റ് പൂട്ടിയമാനേജര്‍ ഇടപാടുകാരെ ഭീഷണിയുടെ സ്വരത്തില്‍ മടക്കി അയക്കാന്‍ ശ്രമിച്ചത് പ്രകോപനത്തിന് കാരണമായി. ഇടപാടുകാര്‍ പൊലിസിനെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്‌തെങ്കിലും പണം എന്ന് വരുമെന്ന ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നറിയിച്ചു. ഇടപാടുകാര്‍ അവസാനം നിരാശയോടെ മടങ്ങേണ്ടി വന്നു. ഇതേ നിലയില്‍ പേരാമ്പ്ര എസ്.ബി.ഐ ബാങ്കിലും ക്യൂവില്‍ നിന്നവര്‍ക്ക് പണം ലഭിക്കാതെ തിരിച്ചു പോകേണ്ടി വന്നു. എസ്.ബി.ഐ ശാഖയില്‍ നിന്നും നാലായിരം രൂപ വീതം വിതരണം ചെയ്യുന്നതിനിടെ പെട്ടെന്ന് പണം തീര്‍ന്നതോടെയാണ് ഇടപാടുകാര്‍ തിരികെ പോയത്. അതിനിടെ ബാങ്ക് മാനേജര്‍മാര്‍ സ്വന്തക്കാര്‍ക്ക് ഇഷ്ടമുള്ള പണം കൈമാറുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."