സന്ഫറിന്റെ വിയോഗത്തില്‍ അനുശോചിച്ചു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ടൗണ്‍ ശാഖ യൂത്ത് ലീഗ് പ്രസിഡന്റും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനുമായിരുന്ന തറമ്മല്പീടികയില് സന്ഫറി(37)ന്റെ വേര്‍പാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. പൊതുജന സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന സന്ഫര്. കാട്ടിലെപള്ളിക്കു സമീപത്തുള്ള വീട്ടിലേക്ക് മൃതദേഹം അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. പാപ്പിനിശ്ശേരിയിലെ വസതിയിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, എ.കെ അബ്ദുല്‍ ബാഖി, കെ.എം ഷാജി എം.എല്‍.എ, അന്‍സാരി തില്ലങ്കേരി, ഷരീഫ് ബാഖവി, അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ അനുശോചനം അറിയിച്ചു. വൈകുന്നേരം പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റിനു സമീപം സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.വി ഹാരിസ് ഉദ്ഘാടനം ചെയ്തു.
സി.എച്ച് അബ്ദുല്‍ സലാം അധ്യക്ഷനായി. എ സുനില്‍ കുമാര്‍, പി ചന്ദ്രന്, ടി.വി ഗംഗാധരന്, ഒ.കെ മൊയ്തീന്, വി.പി ഷഹീര്‍, വി.കെ ജാബിര്‍, റഫീഖ് അഹമ്മദ്, സി ഷാഫി, കെ അബ്ദുല്‍ നാസര്‍ ഹാജി, എം ഹംസക്കുട്ടി, കെ.പി ഷഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."