HOME
DETAILS
MAL
ജലക്ഷേമ പദ്ധതികള്‍ അനിവാര്യം: മന്ത്രി കടന്നപ്പള്ളി
backup
November 29 2016 | 22:11 PM
കണ്ണൂര്‍: ജനക്ഷേമ പ്രവര്ത്തനങ്ങളെന്നപോലെ ജലക്ഷേമപ്രവര്ത്തനങ്ങള് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു വരികയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. അഴുക്കില്‍ നിന്ന് അഴകിലേക്ക് എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജലസമൃദ്ധി-വൃക്ഷസമൃദ്ധി പദ്ധതിയുടെ പ്രഖ്യാപനം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വൃക്ഷസമൃദ്ധി പദ്ധതിക്കായുളള തൈ വിതരണവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."