വരൂ.. മാലിന്യപ്പുക ശ്വസിക്കാം
കണ്ണൂര്‍: കണ്ണൂരിനെ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുമ്പോഴും അധികൃതരുടെ മൂക്കിനു താഴെ പരസ്യമായി പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതു പതിവുകാഴ്ചയാകുന്നു.
സബ് രജിസ്ട്രാര്‍ ഓഫിസ് റോഡ്, റെയില്‍വേ സ്‌റ്റേഷന്‍, കണ്ണൂര്‍ മാര്‍ക്കറ്റ്, പ്രഭാത് ജങ്ഷന്‍, തായത്തെരു റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നഗരത്തിന്റെ പലഭാഗങ്ങളിലും ചാക്കുകളില്‍ നിറച്ച മാലിന്യങ്ങള്‍ തീയിടുകയാണ് ചെയ്യുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്നും കത്തിക്കാനായി മാലിന്യങ്ങള്‍ ഇവിടെ എത്തിക്കുന്നുണ്ട്.
അര്‍ബുദം, ശ്വാസതടസം തുടങ്ങിയ മാരകമായ രോഗങ്ങള്‍ വരാന്‍ ഇടയാക്കുന്നതിനാല്‍ ഹൈക്കോടതി പൊതുസ്ഥലത്ത് മാലിന്യം കത്തിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. ഇത് അവഗണിച്ചാണ് നഗരസഭ ജീവനക്കാരും വ്യാപാരികളും പരസ്യമായി മാലിന്യം കത്തിക്കുന്നത്. രാത്രിയില്‍ വ്യാപാരികളും മറ്റുമാണ് കത്തിക്കുന്നതെങ്കില്‍ രാവിലെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളാണ് മാലിന്യം കത്തിക്കുന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങുന്നവരും നഗരത്തില്‍ എത്തുന്നവരും മാലിന്യത്തില്‍ നിന്നുയരുന്ന മാരകമായ പുക ശ്വസിക്കേണ്ട അവസ്ഥയാണ്. താലൂക്ക് ഓഫിസിനടുത്ത് ബസ് കാത്തിരിക്കുന്നവരാണ് പുക കാരണം ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."