HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകന്റെ പച്ചക്കറി കട ആക്രമിച്ചു
backup
November 29 2016 | 22:11 PM
കണ്ണപുരം: ബി.ജെ.പി കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി സി.വി സുമേഷിന്റെ മൊട്ടമ്മലില്‍ പ്രവര്‍ത്തിക്കുന്ന കണ്ണപുരം വെജിറ്റ ബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പച്ചക്കറിക്കട ആക്രമിച്ചു. പച്ചക്കറികള്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന ഫര്‍ണിച്ചറുകള്‍ റോഡിലേക്ക് വലിച്ചെറിയുകയും കടയുടെ ബോര്‍ഡ് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പ് സമയത്തടക്കം ഇതു മൂന്നാം തവണയാണ് കടയ്ക്കു നേരെ ആക്രമണം ഉണ്ടാകുന്നത്. കണ്ണപുരം പൊലിസില്‍ പരാതി നല്കി. എസ്.ഐ ബിനുമോഹന് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."