ലോക എയ്ഡ്‌സ് ദിനം: സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍
കണ്ണൂര്‍: ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം ഏഴിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഇ.പി ലത അവാര്‍ഡ്ദാനവും പി.കെ ശ്രീമതി എം.പി എസ്.ബി.ടിയുടെ പഠനസഹായ വിതരണവും നിര്‍വഹിക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തരു ചേര്‍ന്ന് കൂട്ടനടത്തം സംഘടിപ്പിക്കും. 5.30ന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നാടന്‍ കലാപരിപാടികളുമുണ്ടാവും. ആറിന് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ ദീപം തെളിയിക്കും.
ഡിസംബര്‍ ഒന്നിന് രാവിലെ ബസ്സ്റ്റാന്‍ഡ്, കാല്‍ടെക്‌സ് എന്നിവിടങ്ങളില്‍ ബോധവത്കരണ പ്രദര്‍ശനവും 10ന് കലക്ടറേറ്റ് പരിസരത്ത് റെഡ് റിബണ്‍ അണിയിക്കല്‍, 10.30ന് പഴയ ബസ്സ്റ്റാന്‍ഡില്‍ രക്തദാന ക്യാം പ്, വൈകുന്നേരം 4.30ന് പൊലിസ് ഗ്രൗണ്ട് മുതല്‍ ടൗണ്‍സ്‌ക്വയര്‍ വരെ റാലി എന്നിവയും നടത്തും. 5.30 മുതല്‍ ടൗണ്‍സ്‌ക്വയറില്‍ കലാപരിപാടി, ദീപം തെളിയിക്കല്‍ എന്നിവ നടക്കും. ഏഴിന് സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഫോക്‌ലോര്‍ അക്കാദമിയുടെ ചിലമ്പ് കലാസംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടും അരങ്ങേറും.
രണ്ടിന് വൈകുന്നേരം നാലിന് ജവഹര്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പ്രദര്‍ശനം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക്, ഡോ. എ.ടി മനോജ്, ഡോ. കെ.വി ലതീഷ്, ജി സുനില്‍കുമാര്‍, ഡോ. സതീഷ്, കെ.എന്‍ അജയന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."