പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡില്‍ ചാവശ്ശേരിയിലെ കലുങ്കു നിര്‍മാണത്തിനിടയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നു കുടിവെള്ളം പാഴായി. പഴശ്ശി ഡാമില്‍ നിന്നും ചാവശ്ശേരി പറമ്പിലെ പ്ലാന്റില്‍ നിന്നുമാണു കുടിവെള്ളം ഇതുവഴി വരുന്നത്. വൈകന്നേരം ആറിന് ഒഴുകാന്‍ തുടങ്ങിയ വെള്ളം രാത്രി എട്ടു വരെ തുടര്‍ന്നു. കുടിവെള്ളം ഒഴുകുന്ന വിവരം അറിയിച്ചതിനെ പ്ലാന്റില്‍ നിന്ന് പൈപ്പ് ഓഫ് ചെയ്തതിനെ തുടര്‍ന്നാണ് ഒഴുക്കു നിന്നത്. ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ഇതുവഴി പോയ യാത്രക്കാരും നനഞ്ഞു .
രാജ്യത്തിന് അനിവാര്യം ദീനാനുകമ്പയുടെ
രാഷ്ട്രീയം: സാദിഖലി ശിഹാബ് തങ്ങള്‍തലശ്ശേരി: അക്രമത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയത്തിനു പകരം ദീനാനുകമ്പയുടെ രാഷ്ട്രീയമാണു രാജ്യത്തിന് അനിവാര്യമെന്നു സാദിഖലി ശിഹാബ് തങ്ങള്‍. തലശ്ശേരിയില്‍ ദുബൈ തലശ്ശേരി മണ്ഡലം കെ.എം.സി.സി നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. കെ.എ ലത്തീഫ് അധ്യക്ഷനായി.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല, അഡ്വ. പി.വി സൈനുദ്ദീന്‍, കെ.കെ മുഹമ്മദ്, എന്‍ മഹമ്മൂദ്, എ.കെ ആബൂട്ടിഹാജി, എ.കെ മുസ്തഫ, റഹ്ദാദ് മൂഴിക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."