ഗ്രാമീണ്‍ ബാങ്ക് കരേറ്റ ശാഖയില്‍ പണമില്ല
ഉരുവച്ചാല്‍: കേരള ഗ്രാമീണ ബാങ്ക് കരേറ്റ ശാഖയില്‍ ഒരാഴ്ചയായി പണമെത്തിയില്ല. ബാങ്കില്‍ പുതിയ നോട്ടുകള്‍ ആരെങ്കിലും നിക്ഷേപിച്ചാല്‍ മാത്രമാണ് ഇപ്പോള്‍ ഇടപാടു നടത്താന്‍ സാധിക്കുന്നത്. പണമിടപാടുകള്‍ നടത്താന്‍ ബാങ്കില്‍ ഇന്നലെയും ഇടപാടുകാരുടെ നീണ്ട നിരയായിരുന്നു. ഇതേ തുടര്‍ന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി. എ സുധാകരന്, കെ ശ്രീധരന്, മുസ്തഫ ഹാജി, വി മുകുന്ദന് ,സി മുഹമ്മദ് റഫീഖ്, എ.ടി സുബൈര്‍, എ രവീന്ദ്രന്, എം രാഘവന് ബാബുരാജ് കരേറ്റ, കെ.വി ശശിധരന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നവംബര്‍ 23നു മാത്രമാണു 15 ലക്ഷം രൂപ ബാങ്കില്‍ എത്തിയതെന്നും ഇവിടുത്തെ പ്രതിസന്ധി മേലധികാരികളെ അറിയിച്ചതായും എത്രയും വേഗം പരിഹാരം ഉണ്ടാവുമെന്നാണു പ്രതീക്ഷയെന്നും മാനേജര്‍ പറഞ്ഞു.
ഉരുവച്ചാല്‍ മേഖലയിലെ എക ദേശസാല്‍കൃത ബാങ്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."