ഗോത്ര വര്‍ഗക്കാര്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കുന്നതായി പരാതി
സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവ് ഉപേക്ഷിച്ച ഗോത്രവര്‍ഗ സ്ത്രീയടക്കമുള്ള മൂന്ന് ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് നിഷേധിക്കുന്നതായി പരാതി. നൂല്‍പ്പുഴ പഞ്ചായത്തിലെ കാര്യമ്പാടി പണിയ കോളനിയിലെ മൂന്ന് കുടുംബങ്ങള്‍ക്കാണ് റേഷന്‍കാര്‍ഡില്ലാത്തത്.
കോളനിയിലെ സുനിത, ശിവദാസന്‍, മോഹനന് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഇതുവരെ റേഷന്‍ കാര്‍ഡ് അനുവദിക്കാത്തത്. ഇവര്‍ വര്‍ഷങ്ങളായി കുടുംബസമേതം കോളനിയില്‍ താമസിക്കുന്നവരാണ്. നിലവില്‍ ഇവര്‍ താമസിക്കുന്ന വീടുകള്‍ക്ക് നൂല്‍പ്പുഴ പഞ്ചായത്ത് വീട്ടുനമ്പറും നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡിനായി നിരവധി തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും പലകാരണങ്ങള്‍ പറഞ്ഞു മടക്കുകയാണെന്ന് ഇവര്‍ പറയുന്നു. സുനിതയെ നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. ഇതോടെ ഒറ്റപെട്ട ഇവര്‍ കോളനിയില്‍ തന്നെ ബന്ധുവിനൊപ്പമാണ് താമസം. എന്നാല്‍ റേഷന്‍കാര്‍ഡിന് അപേകഷിച്ചപ്പോള് കുടുംബമല്ലെന്ന് പറഞ്ഞ് നിഷേധിച്ചതായാണ് സുനിത പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."