ആടു വ്യാപാരിയെ മര്‍ദിച്ച സംഭവം; പ്രതികള്‍ കീഴടങ്ങി
സുല്‍ത്താന്‍ ബത്തേരി: പണവുമായി ബന്ധപെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആട് വ്യാപാരിയെ പങ്കുകച്ചവടക്കാരന് തട്ടികൊണ്ടുപോയി മര്‍ദിച്ച സംഭവം പ്രതികളായ ആറുപേര്‍ പൊലിസില്‍ കീഴടങ്ങി. ബത്തേരി ക്ലലുവയല് സ്വദേശി അബ്ദുല്‍നാസറിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലെ പ്രതികളാണ് പൊലിസില്‍ കീഴടങ്ങിയത്.
കഴിഞ്ഞ ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബത്തേരി കല്ലുവയല്‍ സ്വദേശി അബ്ദുല്‍ നാസറിനെ പാര്‍ട്ട്ണറായ ഷാജഹാനും കൂട്ടാളികളും ചേര്‍ന്ന് തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഷാജഹാനും സംഘവും ഒളിവില്‍ പോയി. ഈ കേസിലാണ് പ്രതികളായ കരുവള്ളികുന്ന് സ്വദേശി ഷാജഹാന്, മൂലങ്കാവ് സ്വദേശികളായ ഷൈജു പൗലോസ്, മുസാഫര്‍, മലപ്പുറം പൂക്കോട്ടൂര്‍ വള്ളുവന്പുറം മുസ്തഫ, ബത്തേരി കരുവള്ളികുന്ന് സ്വദേശി റാഷിബാബു, കുന്നംകുളം കൊമ്പനൂര് സ്വദേശി സജീര്‍ എന്നിവരാണ് ഇന്നലെ ബത്തേരി എസ്.ഐ മുന്‍പാകെ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ പൊലിസില്‍ കീഴടങ്ങിയത്. ഇവരെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."