നോട്ടു നിരോധനം: അപ്പ്രൈസര്‍ ജില്ലാ കമ്മിറ്റി പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട് : നോട്ട് നിരോധനത്തില്‍ ദുരിതം അനുഭവിക്കുന്ന അപ്പ്രൈസര്മാര്ക്ക് ധനസഹായം അനുവദിക്കുക. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സഹകരണ അപ്പ്രൈസര്മാര് കാഞ്ഞങ്ങാട ്ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. നഗരസഭാ വൈസ് ചെയര്‍ പേഴ്സണ്‍ എല്‍.സുലൈഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ ഗിരീഷ്കുന്നത്ത് അധ്യക്ഷനായി.
കോണ്‍ഗ്രസ ്മണ്ഡലം പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണന്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്, ജനതാദള്‍ ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണന്, ബി.എം.എസ്. സംസ്ഥാന സെക്രട്ടറി വി.വി. ബാലകൃഷ്ണന്, സംസ്ഥാന പ്രസിഡന്റ് പി.സി. പ്രഭാകരന്, കെ.പി. കരുണാകരന്, സി.വി. തമ്പാന്, ടി.വി. കൃഷ്ണകുമാര്‍, കെ. രാഘവന്, എ. ചന്ദ്രന്, സി. ജനാര്ദ്ദനന് കെ.പി. ജയകുമാര്‍ എം. രാജീവന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."