HOME
DETAILS

ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം; അന്വേഷണം ഊര്‍ജിതമാക്കണമെന്ന്

  
backup
November 29 2016 | 22:11 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%82

 

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കുശാല്‍ കടിക്കാലില്‍ പാതക്കരികിലെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയ വടിവാള്‍, ഇരുമ്പു ദണ്ഡ് തുടങ്ങിയ മരായുധങ്ങള്‍ ഹൊസ്ദുര്‍ഗ് പൊലിസ് കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശാഖാ പ്രവര്‍ത്തനം നടത്തുന്ന സ്ഥലത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സമുദായിക ചേരിത്തിരിവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കുശാല്‍ നഗര്‍ ഭാഗത്ത് ബി.ജെ.പി-ആര്‍.എസ്.എസ് സംഘങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. 2011-ലെ കാഞ്ഞങ്ങാട് കലാപ ദുരന്തം ഇപ്പോഴും കാഞ്ഞങ്ങാട് തീര ദേശ മേഖലയില്‍ ജനങ്ങള്‍ക്കിടയിലും ഭീതിയായി നിലനില്‍ക്കുന്നു. ഈ സമയത്താണ് ആയുധങ്ങള്‍ കുശാല്‍ നഗര്‍ പ്രദേശത്ത് നിന്ന് പൊലിസ് കണ്ടെത്തിയത്.
അതു കൊണ്ട് തന്നെ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, പ്രതിപക്ഷ നേതാവ്, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് സമഗ്രാന്വേഷണം ആവശ്യപ്പെട്ടു യുത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കും. യോഗത്തില്‍ പ്രസിഡന്റ് ശംസുദ്ദീന്‍ കൊളവയല്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ കൊവ്വല്‍പള്ളി, മണ്ഡലം ഭാരവാഹികളായ അന്‍വര്‍ ഹസന്‍, ശംസുദ്ദീന്‍ ആവിയില്‍, ഷാമിര്‍ ആറങ്ങാടി, മുനിസിപല്‍ പ്രസിഡന്റ് ഹാരിസ് ബാവനഗര്‍, അജാനൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് അഷ്‌റഫ് കൊളവയല്‍, ജന.സെക്രട്ടറി കെ.എം.കെ മുനീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം ജന.സെക്രട്ടറി കെ.കെ ബദറുദ്ദീന്‍ അഷ്‌റഫ് ബാവനഗര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago