എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ സമ്മേളനം സമാപിച്ചു
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ സമ്മേളനത്തിനും ദ്വിദിന കഥാപ്രസംഗത്തിനും അണങ്കൂര്‍ സൈനുല്‍ ഉലമ നഗരില്‍ പ്രൗഡോജ്വല സമാപനം. ഫെബ്രുവരിയില്‍ തളങ്കര ഹുദൈബിയ്യയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ ത്തിന്റെ ഭാഗമായിട്ടാണ് മേഖലസമ്മേളനം സംഘടിപ്പിച്ചത്. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു. സമൂഹ നവോത്ഥാനത്തെ തീവ്രവാദികള്‍ പിന്നോട്ടു നയിക്കുകയാണെന്നും പുതിയ സാമൂഹിക പരിസരങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ യുവതയെ സജ്ജമാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക മൗലികപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട് ചിലര്‍ സ്ത്രീത്വത്തെ തെരുവിലെ തര്‍ക്കവിഷയമാക്കി മാറ്റുന്നത് അജ്ഞത നിമിത്തമാണെന്നും രാഷ്ട്രീയ അധികാരങ്ങളുടെ സുഖങ്ങള്‍ക്കു വേണ്ടി ആഗ്രഹം ജനിച്ചപ്പോള്‍ തീവ്രവാദികള്‍ കപടമതേതര കുപ്പായവും ബഹുസ്വര സ്‌നേഹവും ചമഞ്ഞ് രംഗത്തുവന്നിരിക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര സങ്കല്‍പ്പത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയ മൗദൂദിയുടെ ആശയമാണ് കേരളത്തില്‍ തീവ്രവാദത്തിന് അടിത്തറ പാകിയത്. രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ് മതേതര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ ജനാധിപത്യകക്ഷികള്‍ തിരിച്ചറിയണമെന്നും സമ്മേളനം ഓര്‍മപ്പെടുത്തി. പ്രസിഡന്റ് ഹാരിസ് ബെദിര അധ്യക്ഷനായി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജഅഫര്‍ ബുസ്ത്താനി പ്രഭാഷണം നടത്തി. സയ്യിദ് എന്‍.പി.എം ഫസല്‍ തങ്ങള്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് നേതൃത്വം നല്‍കി. നൂറുല്‍ ഹുദാ മദ്‌റസ സ്വദര്‍ മുഅല്ലിം പ്രാരംഭ പ്രാര്‍ഥന നടത്തി. മജീദ് അസ്ഹരി ചങ്കരക്കുളം കൂട്ടുപ്രാര്‍ഥന നടത്തി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.പി സലാഹുദ്ധീന്‍, ബഷീര്‍ ദാരിമി തളങ്കര, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, യു. സഹദ് ഹാജി, എം.എ ഖലീല്‍, യു ബഷീര്‍ ഉളിയത്തടുക്ക, മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, എ.എ സിറാജുദ്ധീന്‍ ഖാസി ലൈന്‍, സത്താര്‍ ഹാജി അണങ്കൂര്‍, മുനീര്‍, മുഹമ്മദ്, സീ.എ അബ്ദുല്ല കുഞ്ഞി, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഹമീദ് ഹാജി, സി.പി മൊയ്തു മൗലവി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, അബ്ദുല്‍ ഖാദര്‍ കടവത്ത്, മുഹമ്മദ് ടിവി സ്റ്റേഷന്‍, ഹമീദ് ചേരങ്കൈ, മുഹമ്മദ്, ഹാരിസ് ഗാളി മുഖം, പി.എച്ച് അസ്ഹരി, സലം പള്ളങ്കോട്, ബഷീര്‍ മൗലവി കോട്ട, ശാക്കീര്‍ ഇര്‍ഷാദി, അബ്ദുല്ല മൗലവി പാണലം, പി.എ ജലീല്‍, , നൗഫല്‍ എസ് പി നഗര്‍, ഫാറൂഖ് കടവത്ത്, ജംഷീര്‍ കടവത്ത്, സാലിം ബെദിര, സുലൈമാന്‍ അണങ്കൂര്‍, നൗഫല്‍, ചൂരി അബ്ദുല്ല, ടി.എന്‍ മൂല, ശബീബ് അണങ്കൂര്‍, അബ്ദുല്‍, എം സി ഹക്കിം ഹാജി, അബ്ബാസ് മുസ്‌ലിയാര്‍, സലാം മൗലവി ചുടു വളപ്പില്‍, ഹമീദ് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."