ഐ.ഡബ്ല്യു.എം.പി പ്രൊജക്ട്: ഗാര്‍ഹിക പരിശീലനം ഇന്ന് തുടങ്ങും
ചിറ്റൂര്‍: ജലസംരക്ഷണ മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- പി.എം.കെ.എസ്.വൈ പദ്ധതികള്‍ സംയോജിപ്പിച്ച് ചിറ്റൂര്‍ ഐ.ഡബ്ല്യു.എം.പി പ്രൊജക്റ്റ് നടത്തുന്നതിനായി ഇന്നും നാളെയും ഗാര്‍ഹിക പരിശീലന പരിപാടി മുണ്ടൂര്‍ ഐ.ആര്.ടി.സിയില്‍ നടത്തും.പരിശീലന പരിപാടിയില്‍ ചിറ്റൂര്‍, മലമ്പുഴ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍മാര്‍, ജോയിന്റ് ബി.ഡി.ഒ, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍(ജനറല്‍), തണ്ണീര്‍ത്തട കമ്മിറ്റി കണ്‍വീനര്‍മാര്‍ ,വി.ഇ.ഒമാര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, എലപ്പുള്ളി, വടകരപ്പതി, നല്ലേപ്പിള്ളി, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍, അസി.സെക്രട്ടറിമാര്‍, ഓവര്‍സിയര്‍മാര്‍ പങ്കെടുക്കും. ഡിസംബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് നടക്കുന്ന ആലോചന യോഗത്തില്‍ ഭരണപരിഷ്കാര കമ്മീഷന് വി.എസ്. അച്ചുതാനന്ദന്, കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."