പൊതുവിതരണം സുതാര്യമാക്കും: മന്ത്രി പി. തിലോത്തമന്‍
പാലക്കാട്: അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടു മുതല്‍ കംപ്യുട്ടര്‍ വത്ക്കരണത്തിലൂടെ സുതാര്യമായ പൊതുവിതരണ സമ്പ്രദായം പ്രാബല്യത്തില്‍ വരുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുംവിധം ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണന, മുന്‍ഗണന ഇതര പട്ടിക ക്രമീകരിച്ചു വരികയാണ്.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ഹാളില്‍ റേഷന്‍ വ്യാപാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമാക്കാന്‍ എഫ്.സി.ഐ ( ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഗോഡൗണില്‍ നിന്ന് ഭക്ഷ്യ വസ്തുക്കള്‍ നേരിട്ട് റേഷന്‍ കടകളിലെത്തിക്കാനും ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനും ബില്ലിങിന്റെ കൃത്യതയും ലക്ഷ്യമിട്ട് പൊതുവിതരണ സമ്പ്രദായം കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കൂടാതെ റേഷന്‍ കടകള്‍ നവീകരിക്കുകയും വൈവിധ്യവത്ക്കരിക്കുകയും ചെയ്യും. റേഷന്‍ വ്യാപാരികളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2013ല്‍ പ്രാബല്യത്തില്‍ വന്ന ഭക്ഷ്യസുരക്ഷാനിയമപ്രകാരം 52.63 ശതമാനം ഗ്രാമപ്രദേശങ്ങളിലും 39.5ശതമാനം നഗരപ്രദേശങ്ങളിലും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടും. ഇതുപ്രകാരം കേരളത്തില്‍ 1,54,80048 കോടിപേര്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടും. 10.25ലക്ഷം മെട്രിക്ക് ടണ്‍ അരിയാണ് ഇവര്‍ക്ക് ആവശ്യമായി വരുന്നത്.
നിലവില്‍ ലഭ്യമായിരുന്ന 16.01 ലക്ഷം മെട്രിക്ക് ടണ്ണില്‍ നിന്ന് 14.25 മായി കേന്ദ്രവിഹിതം കുറച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായി വരുന്ന അരിവിഹിതം കേന്ദ്രത്തോട് ചോദിച്ചു വാങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലാ സപ്ലൈ ഓഫിസര്‍ ഡി. ദേവീപ്രസാദ് അധ്യക്ഷനായി. സുരേഷ് രാജ്, വി.അജിത്കുമാര്‍, ശിവദാസ് വേലിക്കാട്, സംസ്ഥാന കമ്മിറ്റി അംഗം വി.പി. ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍സത്താര്‍, ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ ബെന്നി സ്‌കറിയ, ജോമോന്‍ വര്‍ഗീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."