ലോക എയ്ഡ്‌സ് ദിനാചരണം: ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
കോട്ടയം: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്തും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം ആറിന് തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ മെഴുകുതിരികള്‍ പ്രകാശിപ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കമിടുന്നത്.
എയ്ഡ്‌സ് ദിനചമായ നാളെ രാവിലെ ഒന്‍പതിനു കലക്ടറേറ്റ് പരിസരത്തുനിന്നും ആരംഭിക്കുന്ന റാലിയില്‍ വിവിധ കോളജ്-നഴ്‌സിങ് വിദ്യാര്‍ഥികള്‍, ആശ-കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ എന്‍.ആര്‍.എച്ച്.എം ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ പരിപാടികള്‍ അരങ്ങേറും.
എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളിലായി വിവിധ തരത്തിലുള്ള അവബോധന പരിപാടികള്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ രാജന്‍ കെ.ആര്‍, ഡി.പി.ഒ ഡോ ലാല്‍ ആന്റണി, മാസ് മീഡിയ ഓഫിസര്‍ കെ ദേവ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."