ഈരാറ്റുപേട്ട പ്രസംഗമണ്ഡപം നിര്‍മിച്ചത് അനധികൃതമായാണെന്ന് വിവരാവകാശ രേഖ
ഈരാറ്റുപേട്ട: പൊതുമരാമത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും എരു േമലി- എറണാകുളം റോഡില്‍ മുട്ടം ജങ്ഷനില്‍ റോഡ് പുറമ്പോക്കില്‍ നിര്‍മിച്ച പ്രസംഗ മണ്ഡപം അധധികൃത നിര്‍മാണമാണെന്ന് വിവരാവകാശ രേഖ. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതായും ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി സെക്രട്ടറി കഴിഞ്ഞ ദിവസംനല്കിയ വിവരാവകാശ രേഖയിലാണ് നിര്‍മാണം അനധികൃതമാണെന്ന് പറയുന്നത്. സി.പി.എം ഏരിയാ കമ്മറ്റി പകരം പ്രസംഗ മണ്ഡലം പണിത ശേഷമേ അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിക്കാവുയെന്ന് നിര്‍ദേശിച്ചിരുന്നു. അഹമ്മദ് കുരിക്കള്‍ നഗറിന് പകരമായിയാണ് ചെയര്മാന് ടി.എം റഷീദ് മുന്‍കൈയെടുത്ത് റോഡ് പുറമ്പോക്കില്‍ ഈപ്രസംഗ മണ്ഡപം പണിതത്.
ഈ പ്രസംഗ മണ്ഡപം പി.സി ജോര്‍ജ് എം.എല്‍.എ കഴിഞ്ഞ 12ന് ഉദ്ഘാടനം ചെയ്തിരുന്നു. നഗരസഭ ചെയര്മാന് ടി.എം റഷീദിന്റെ അധ്യക്ഷനയായിരുന്നു. .എല്‍.ഡി.എഫിലെ സി.പി.ഐയും ജനതാദള്ളും യി.ഡി.എഫുംചടങ്ങ് ബഹിഷ് കരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."