HOME
DETAILS

കൊല്ലം നിയമനങ്ങള്‍ : കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി

  
backup
November 29 2016 | 23:11 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d



കൊല്ലം: കശുവണ്ടിവികസന കോര്‍പറേഷനിലും കാപ്പെക്‌സിലും ഐ.ആര്‍.സിയിലും ഏകപക്ഷീയമായി ഡയറക്ടര്‍ബോര്‍ഡംഗങ്ങളെ നിയമിച്ചതിനെച്ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി.
കശുവണ്ടിവികസന കോര്‍പറേഷനില്‍ ഐ.എന്‍.ടി.യു.സി യുവജനവിഭാഗം നേതാവ് കാഞ്ഞിരംവിള അജയകുമാറിനെയും കാപ്പെക്‌സില്‍ കോണ്‍ഗ്രസ് കടപ്പാക്കട മണ്ഡലം പ്രസിഡന്റ് കോതേത്തു ഭാസുരനെയുമാണ് ഡയറക്ടര്‍ബോര്‍ഡിലേക്കു ഐ.എന്‍.ടി.യു.സി സംസ്ഥാനപ്രസിഡന്റ് ആര്‍ .ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ മുന്‍കാലങ്ങളില്‍ ഇരുസ്ഥാപനങ്ങളിലും ഡയറക്ടര്‍ബോര്‍ഡംഗങ്ങളെ നിയമിച്ചിരുന്നതു കെ.പി.സി.സിയുടെ ലിസ്റ്റനുസരിച്ചാണ്. ഇത്തവണ കെ.പി.സി.സിയെ മറികടന്ന് ചന്ദ്രശേഖരന്‍ ലിസ്റ്റ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കു നല്‍കിയെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
കൂടാതെ കഴിഞ്ഞ രണ്ടുദശകത്തോളമായി ഐ.ആര്‍.സിയിലെ പ്രതിനിധികളായിരുന്നത് ഐ.എന്‍.ടി.യു.സി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ കെ .സുരേഷ്ബാബുവും മുന്‍ ഡി.സി.സി പ്രസിഡന്റും കശുവണ്ടിതൊഴിലാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ വി .സത്യശീലനുമായിരുന്നു. എന്നാല്‍ ഇവര്‍ക്കുപകരം കല്ലട കുഞ്ഞുമോനെയും കരുനാഗപ്പള്ളി സ്വദേശി ശ്രീകുമാറിനെയുമാണ് ചന്ദ്രശേഖരന്‍ അംഗങ്ങളാക്കിയത്. ഇതു വിവാദമായതോടെ ഐ.ആര്‍.സി യോഗം ബഹളത്തെത്തുടര്‍ന്നു മാറ്റിവച്ചു. തുടര്‍ന്നുള്ള യോഗം കൂടാനും സാധിച്ചില്ല.
കെ.പി.സി.സിയുടെ വിലക്കു ലംഘിച്ചു വിജിലന്‍സ് ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്തവരെ ഡയറക്ടര്‍ബോര്‍ഡുകളിലും ഐ.ആര്‍.സിയിലും അംഗങ്ങളാക്കിയതിനെതിരെ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ചന്ദ്രശേഖരന്‍ വി.എം സുധീരനുമായി സ്വരച്ചേര്‍ച്ചയിലല്ല. സുധീരനെയും ഉമ്മന്‍ചാണ്ടിയെയും പലതവണ വിമര്‍ശിച്ചിട്ടുള്ള ചന്ദ്രശേഖരന് ഇക്കാരണത്താല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കൊല്ലത്തു മല്‍സരിക്കാന്‍ സീറ്റും ലഭിച്ചിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരായ നിലപാടായിരുന്നു തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്.
കൊല്ലത്തെ ചില ഐ.എന്‍.ടി.യു.സി നേതാക്കളുടെ ബൂത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടുകുറാവായിരുന്നുവെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago