ഹരിത കേരളം മിഷന്‍ ജനകീയ മുന്നേറ്റമാക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
കൊല്ലം: വികസനത്തിന് പുതിയ കാഴ്ച്ചപ്പാട് പ്രദാനം ചെയ്യുന്ന ഹരിത കേരള മിഷന്‍ ജനകീയ മുന്നേറ്റമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ . ഡിസംബര്‍ എട്ടിന് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹരിതകേരള മിഷന്റെ ജില്ലാതല രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന് സമാനമായ ജനകീയ ഇടപെടല്‍ ഹരിത കേരളത്തിനും സാധ്യമാക്കും. കൃഷി, മാലിന്യസംസ്‌കരണം, ജലസ്രോതസുകളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണം, മണ്ണ് സംരക്ഷണം എന്നീ ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ഹരിതകേരളം മിഷന്‍ യാഥാര്‍ഥ്യമാക്കുന്നത്. നീര്‍ത്തടാധിഷ്ഠിത വികസനം, നീര്‍ച്ചാലുകളുടെ സംരക്ഷണം, കനാല്‍, കായല്‍, തോട്, കുളം എന്നിവയുടെ സംരക്ഷണം, ജൈവകൃഷി വ്യാപനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് വാര്‍ഡടിസ്ഥാനത്തില്‍ നടപ്പിലാക്കും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവരെയും ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാക്കും. മതസംഘടനകള്‍, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയും ജില്ലാ കലക്ടര്‍ മിത്ര റ്റി മെമ്പര്‍ സെക്രട്ടറിയുമായി ജില്ലാതല മിഷന്‍ രൂപീകരിച്ചു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഒരു പ്രതിനിധി, രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അംഗങ്ങളാകും. ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചു. എം.എല്‍.എമാരായ പി അയിഷാ പോറ്റി, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര റ്റി, സബ് കലക്ടര്‍ എസ് ചിത്ര, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."