കായലില്‍ കുളിക്കുന്നതിനിടെ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി
പരവൂര്‍: ബന്ധുക്കളോടൊപ്പം പരവൂര്‍ കായലില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ പ്രദീപ്കുമാറിന്റെ മകന് കടവൂര്‍ തെക്കുംഭാഗത്തു വീട്ടില്‍ അമ്പാടി(15)യുടെ മൃതദേഹമാണു ഇന്നലെ രാവിലെ ആറുമണിയോടെ പരവൂര്‍ പൊഴി ഭാഗത്തു മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങി ലഭിച്ചത്.
പരവൂര്‍ പൊഴിക്കര ചീപ്പിനു സമീപം തിങ്കളാഴ്ച വൈകിട്ടു നാലോടെയായിരുന്നു അപകടം. പിതാവ് പ്രദീപിന്റെ മയ്യനാടു മുക്കത്തെ കുടുംബവീട്ടിലേക്കു ഞായറാഴ്ചയാണു അമ്പാടി പോയത്. തിങ്കളാഴ്ച ഹര്ത്താലായാതിനാല് ബന്ധുക്കളോടൊത്തു കായലില്‍ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ അമ്പാടിയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരും പെട്ടെന്നുണ്ടായ അടിയൊഴുക്കില്‍പ്പെട്ടു. അപകടം ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തി മൂന്നുപേരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സും, മത്സ്യത്തൊഴിലാളികളും രാത്രി വൈകുവോളം തിരച്ചില്‍ നടത്തിയെങ്കിലും അമ്പാടിയെ കണ്ടാത്താനായിരുന്നില്ല.
അഞ്ചാലുംമൂടു ഗവ.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അമ്പാടി. അമ്മ സ്മിത, സഹോദരി. ആവണി ( കുരീപ്പുഴ സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി). പരവൂര്‍ എസ്.ഐ ഷെഫീക്കിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."