കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറില്‍ തട്ടി റിട്ട.ജവാന് മരിച്ചു
കഠിനംകുളം: കെ.എസ്.ആര്.ടി.സി ബസ് തട്ടി സ്കൂട്ടര്‍ യാത്രികനായ റിട്ട: സി.ആര്.പി.എഫ് ജവാന് മരിച്ചു.
ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്ക് ഗുരുതര പരുക്കേറ്റു. വര്‍ക്കല ഇടവ വെണ്‍കുളം തോട്ടുംമുഖം സാജന് നിവാസില്‍ രാജന്‍നായര്‍ (68) ആണ് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ഭാര്യ ശ്യാമളകുമാരിയെ പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരമണിയോടെ ദേശീയപാതയില്‍ അമ്പലത്തിന്‍കരയില്‍ വച്ചായിരുന്നു അപകടം. കഴക്കൂട്ടത്ത് നിന്ന് കിഴക്കേ കോട്ടയിലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് ഇവരുടെ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഒരു വശത്ത് തട്ടി സ്കൂട്ടര്‍ റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാജന്‍നായര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ശ്യാമളകുമാരിക്ക് പ്ളാസ്റ്റിക് സര്‍ജറി വേണ്ടി വന്നേക്കും. അപകടം നടന്നത് അറിയാതെ ഓടിച്ചുപോയ ബസിനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലിസ് പറഞ്ഞു.
ശ്യാമളകുമാരിയെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ പോകുന്ന വഴിക്കാണ് ഇരുവരും അപകടത്തില്‍പെട്ടത്.
മക്കള്‍: സാജന്, സാജു, സജനി മരുമക്കള്‍: ഐറിഷ്, വിജിത,രാഗി.മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."