എന്‍.ടി.പി.സി പ്ലാന്റിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം
ഹരിപ്പാട്: കായംകുളം എന്‍.ടി.പി.സി പ്രധാന പ്ലാന്റിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പ്ലാന്റിന്റെ കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. ഐ.എന്‍.ടി.യു.സി ഒഴികെയുളള യൂണിയനുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
തദ്ദേശിയരായ തൊഴിലാളികളെകൂടി പണിക്കെടുക്കണെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചില കരാറുകാര്‍ പദ്ധതി ബാധിതരായ തൊഴിലാളികളെ അവഗണിക്കുന്നുവെന്നായിരുന്നു സമരക്കാരുടെ പരാതി. എന്‍.ടി.പി.സി വര്‍ക്കേഴസ് അസോസിയേഷന് ജന.സെക്രട്ടറി കെ. വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ബി.എം.എസ് മേഖല പ്രസിഡന്റ് പി.വാസുദേവന്‍ അധ്യക്ഷനായി. യൂണിയന് നേതാക്കളായ എം.എസ്.ഗിരീഷ്, എസ്.എസ്.ജോളി, വി.ബേബി, കെ.പി.പ്രസാദ്, ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."