വാവാ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു
മാന്നാര്‍: നായര്‍ സമാജം സ്‌കൂളില്‍ കുട്ടികള്‍ക്കായ് നടത്തിയ പ്രദര്‍ശന പരിപാടിയല്‍ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ധന്‍ വാവാ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. ഒരു മാസം മുന്‍പ് മുതല്‍ സുരേഷിന്റ പ്രദര്‍ശനത്തിന് സ്‌ക്കൂള്‍ കാത്തിരിക്കുകയായിരുന്നു. അണലി, മണ്ണുണ്ണി, പെരുമ്പാമ്പ് തുടങ്ങി പത്തില്‍ പരം പാമ്പുകളുമായിട്ടാണ് ഇന്നലെ രാവിലെ 11ന് സുരേഷ് പ്രദര്‍ശനത്തിന് എത്തിയത്.
ഏകദേശം 5000 ഓളം പാമ്പിനെ ഇതിനോടകം പിടിച്ചു വെങ്കിലും 3000 ഓളം പാമ്പിന്റെ കടിയേറ്റെന്ന് സുരേഷ് പറഞ്ഞു. ഒരാഴ്ച മുന്‍പ് കിട്ടിയ പത്തടിയോളം നീളമേറിയ മൂര്‍ഖന്‍ പാമ്പുമായ് കുട്ടികളുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് പാമ്പിനെ കുറിച്ചുള്ള വിവരണങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളുടെ ആരവവും ഹാളിലെ മുഴക്കവും കാരണമാണ് പാമ്പിന്റെ കടിയേറ്റതെന്ന് സുരേഷ് പറഞ്ഞു.
മേല്‍ചുണ്ടിന് മുകളില്‍ വലത് ഭാഗത്തായിട്ടാണ് കടിച്ചത്. ഉടന്‍ തന്നെ കടിയേറ്റ ഭാഗം അമര്‍ത്തി പിടിച്ച് മറു കയ്യില്‍ പാമ്പുമായ് സ്‌റ്റേജില്‍ എത്തിയ സുരേഷ് പാമ്പിനെ ചാക്കില്‍ നിക്ഷേപിച്ച ശേഷം ഒലിച്ചു വരുന്ന രക്തം തുടച്ചു കൊണ്ടിരുന്നു. ഉടന്‍ തന്നെ പ്രദര്‍ശനം നിര്‍ത്തി തിരുവനന്തപുരത്തേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."