HOME
DETAILS

അനധികൃത കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു തുടങ്ങി

  
backup
November 29 2016 | 23:11 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a8%e0%b4%97%e0%b4%b0

 

കാക്കനാട്: അനധികൃത കയ്യേറ്റ കച്ചവടക്കാരെ തൃക്കാക്കര നഗരസഭ ഒഴിപ്പിച്ചു തുടങ്ങി. തിരക്കേറിയ വാഴക്കാലയിലെ റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യ കച്ചവട ഷെഡ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും, തൃക്കാക്കര പൊലിസ് സബ് ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ പൊളിച്ചു നീക്കി.
വഴി യാത്രക്കാരുടേയും, വാഹന യാത്രക്കാരുടെയും നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം വാഴക്കാല ജങ്ഷനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മത്സ്യ കച്ചവടക്കാര്‍ക്ക് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു.ട്രാഫിക് പ്രശ്‌നം മുന്‍നിര്‍ത്തി അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുവാന്‍ കോടതി ഉത്തരവും ഉണ്ടായിരുന്നു.പൊളിച്ചു മാറ്റാന്‍ എത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിനെയും, മറ്റു ഉദ്യോഗസ്ഥരേയും കച്ചവടക്കാര്‍ തടഞ്ഞത് കുറച്ചു നേരത്തേക്ക് വാക്കേറ്റമായി. തുടര്‍ന്ന് തൃക്കാക്കര എസ്.ഐ എ.എന്‍ ഷാജുവിന്റ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം എത്തുകയും, പൊലിസിന്റെ സാന്നിധ്യത്തില്‍ നഗരസഭ ജീവനക്കാര്‍ അനധികൃതമായ അഞ്ച് മത്സ്യസ്റ്റാളുകളും അതിലുണ്ടായിരുന്ന വിവിധയിനം മത്സ്യങ്ങളും നഗരസഭയുടെ ടിപ്പര്‍ വാഹനത്തില്‍ കയറ്റി നഗരസഭയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
പിടിച്ചെടുത്ത മത്സ്യങ്ങള്‍ നഗരസഭയുടെ മാലിന്യ പ്ലാസ്റ്റിക് ഷെഡിനു സമീപത്തെ സ്ഥലത്ത് കുഴിച്ചു മൂടുകയും ചെയ്തു.അതെസമയം പൊലിസും, നഗരസഭയും കയ്യേറ്റം ഒഴിവാക്കിയ അതേ സ്ഥലത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഓട്ടോറിക്ഷയില്‍ മത്സ്യം കൊണ്ടുവന്ന് കച്ചവടം നടത്തിയവരെ തൃക്കാക്കര പൊലിസ് എത്തി മൂന്ന് പെട്ടി ഓട്ടോറിക്ഷകളും കസ്റ്റഡിയില്‍ എടുത്തു.
ഏറ്റവും കൂടുതല്‍ യാത്രാ തിരക്കുള്ള ഈ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവമാണ്. പാര്‍ക്കിങ് സൗകര്യങ്ങള്‍ പോലും ഇല്ലാത്ത വാഴക്കാല ജങ്ഷനിലേയും, നടപ്പാതകളിലും തട്ടുകടയുള്‍പ്പെടെ അനധികൃത കച്ചവടക്കാര്‍ നിലയുറപ്പിച്ചതിനാല്‍ ഇവിടെയെല്ലാം വന്‍ തിരക്ക് രൂക്ഷമാകുന്നതിനാല്‍ റോഡിനു വീതികുറയുന്നു. ഇതു മൂലം ഗതാഗത തടസ്സവും അപകടങ്ങളും വര്‍ധിക്കുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago