HOME
DETAILS

ട്രഷറികളില്‍ ആവശ്യത്തിന് പണമില്ല

  
backup
November 30 2016 | 02:11 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും നാലര ലക്ഷത്തോളം പേരുടെ പെന്‍ഷനും മുടങ്ങും.
ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. കൂടാതെ റിസര്‍വ് ബാങ്ക് ഇന്നലെ ഇറക്കിയ സര്‍ക്കുലറില്‍ പണം പിന്‍വലിക്കാനുള്ള ഇളവ് ബാങ്ക്‌വഴി ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ബാധകമാക്കിയിട്ടുമില്ല. ശമ്പളം നേരിട്ട് ജീവനക്കാര്‍ക്ക് നല്‍കുന്നതിനുള്ള പണം മുന്‍കൂട്ടി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.
കേരളത്തിലെ ജീവനക്കാരില്‍ അഞ്ചര ലക്ഷത്തോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും നാലരലക്ഷത്തോളം പേര്‍ക്ക് ട്രഷറി വഴിയും ബാക്കിവരുന്ന 50,000 പേര്‍ക്ക് നേരിട്ടുമാണ് ശമ്പളം വിതരണം ചെയ്യുന്നത്. ഒരാഴ്ചകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കാറുള്ളത്. ആകെ 3,100 കോടി രൂപയാണ് ശമ്പള ഇനത്തില്‍ മാത്രമായി സര്‍ക്കാരിന് ഒരു മാസം വേണ്ടത്. ബാങ്കുകളില്‍ ശമ്പളമെത്തുന്നവര്‍ക്ക് ഒരാഴ്ച 24,000 രൂപ പിന്‍വലിക്കാമെങ്കിലും ട്രഷറികളില്‍ ആവശ്യത്തിന് പണമില്ല. പ്രധാന നികുതി വരുമാന മാര്‍ഗങ്ങളായ ഭൂമി രജിസ്‌ട്രേഷന്‍, ലോട്ടറി, ചിട്ടി തുടങ്ങിയവ കുറഞ്ഞതും വെള്ളക്കരം, വൈദ്യുതി ചാര്‍ജ് എന്നിവ പഴയ നോട്ടുകളായി സ്വീകരിച്ചതുമാണ് ട്രഷറികളെ ബാധിച്ചത്. ഇതേത്തുടര്‍ന്ന് ട്രഷറിവഴി ശമ്പളവും പെന്‍ഷനും നല്‍കാന്‍ 1,200 കോടി രൂപ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് സംസ്ഥാനം ഇന്നലെ കത്തയച്ചു. ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് കത്തയച്ചത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പുതിയ നോട്ടുകള്‍ ഇല്ലെന്നും അതിനാല്‍ ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന പഴയ നോട്ടുകള്‍ക്കുപകരം പുതിയ നോട്ടുകള്‍ നല്‍കണമെന്നുമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഇക്കാര്യം പരിഗണിച്ചില്ലെങ്കില്‍ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരും അവരെ ആശ്രയിച്ചു കഴിയുന്നവരും പട്ടിണിയിലാകും.
സര്‍ക്കാര്‍ ജീവനക്കാരില്‍ നോട്ട് പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുക പൊലിസുകാരെയാണ്. ട്രഷറി വഴിയാണ് പൊലിസുകാര്‍ക്ക് ശമ്പളം നല്‍കുന്നത്. കൂടാതെ വിവിധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരും ശമ്പളമില്ലാതെ വലയും. ക്ഷേമ പെന്‍ഷനുകള്‍ പ്രതിസന്ധി തീരുന്നതുവരെ നല്‍കേണ്ടതില്ലെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നാണ് സൂചന.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം കുത്തനെ കുറഞ്ഞത് കെ.എസ്.ആര്‍.ടി.സിയിലെയും സഹകരണ മേഖലയിലെയും ശമ്പള വിതരണത്തെയും ബാധിക്കും. ഏതാണ്ട് 65 കോടിയോളം രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളത്തിനായി വേണ്ടത്. പ്രതിദിനം ശരാശരി 5.14 കോടിയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ നാലരക്കോടിയാണ്.
സഹകരണ മേഖല പ്രതിസന്ധിയിലായതോടെ ഇവിടത്തെ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ ശമ്പളവും മുടങ്ങും. പതിനായിരത്തോളം പ്രാഥമിക സംഘങ്ങളിലെയും 1600ഓളം ക്രെഡിറ്റ് സൊസൈറ്റികളിലെയും ബില്‍ കലക്ടര്‍മാരുടെയും ശമ്പളമാണ് മുടങ്ങുക.
അതിനിടെ, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 4,000 കോടി രൂപയാണ് പ്രതിമാസ ശരാശരി വരുമാനം. എന്നാല്‍, നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള നവംബര്‍ മാസത്തെ പ്രതിമാസ വരുമാനം 2,000 കോടിയായി കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  ചേവായുര്‍ ബാങ്ക് തെരഞ്ഞെടുപ്പ സംഘര്‍ഷത്തില്‍ പ്രതിഷേധം- വൈകിട്ട് ആറുവരെ

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago