കേരളമെന്ന് മാറ്റുമീ ഹര്‍ത്താല്‍ മനോഭാവം
ഏതൊരു ഈര്‍ക്കില്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലും ആഘോഷമാക്കുന്നവനാണ് മലയാളി. ഈ ശൈലി ഒരു പുരോഗമന കാഴ്ചപ്പാടുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരിക്കലും നന്നല്ല. ഹര്‍ത്താലിനെതിരേ കോടതിപോലും ശബ്ദമുയര്‍ത്തിയിട്ടും യാതൊരു പരിഹാരവും കണ്ടിട്ടില്ല.
കഴിയുന്ന രീതിയില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കുന്ന ജനങ്ങള്‍ ഈ കേരളത്തില്‍ മാത്രമേ കാണൂ. അയല്‍പക്ക സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ ഒരു ഹര്‍ത്താലോ ബന്ദോ പോലും കാണാന്‍ സാധിക്കില്ലെന്നത് മറ്റൊരു സത്യവുമാണ്. നോട്ട് നിരോധനത്താല്‍ രാജ്യം വലയുമ്പോള്‍ അതില്‍ പ്രതിഷേധം അറിയിക്കാന്‍ കേരളം ഭരിക്കുന്നവരാണ് ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ നോട്ട്ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൂനിന്മേല്‍ കുരുവായി മാറിയെങ്കിലും ഹര്‍ത്താല്‍ വിജയിപ്പിച്ചു കൊടുത്തു. ആര് എന്ത് തീരുമാനിച്ചാലും വിജയിപ്പിക്കാനും റാന്‍ മൂളാനും ആളുണ്ടെങ്കില്‍ പിന്നെ ആരെ ഭയക്കണമെന്നാണ് പാര്‍ട്ടികളുടെ നിലപാട്.
മജീദ് അണ്ടോണ, താമരശ്ശേരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."