HOME
DETAILS

രാജ്യത്ത് വറുതിയുടെ നാലാം വാരം...

  
backup
November 30 2016 | 02:11 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be

ഈ മാസം എട്ടാം തിയ്യതി രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടു പൊടുന്നനെ ഒരു പ്രഖ്യാപനം നടത്തുകയും ബാങ്കുകള്‍ക്ക് ഒരുദിവസത്തെയും എ.ടി.എമ്മുകള്‍ക്ക് രണ്ടുദിവസത്തെയും അവധി പ്രഖ്യാപിക്കുകയും ചെയ്തു. പൂര്‍ണമനസ്സോടെയായിരുന്നു ഭാരത ജനത ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
രാജ്യത്തു വിനിമയത്തിലുള്ളതില്‍ 87 ശതമാനം വരുന്ന 500, 1000 രൂപയുടെ കറന്‍സി നിര്‍ത്തലാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനായിരിക്കും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും അവധി പ്രഖ്യാപിച്ചതെന്നായിരുന്നു നമ്മുടെ ധാരണ. ദിവസങ്ങള്‍ കഴിയുന്തോറും, ആദ്യം സ്തുതിപാടിയവരെല്ലാം മോദിയെ ചീത്തപറയുന്ന അവസ്ഥയിലേക്കാണു കാര്യങള്‍ മാറിയത്.
അധ്വാനിച്ചുണ്ടാക്കി തല്‍ക്കാലത്തേക്കു ബാങ്കിലിട്ട പണം (തുച്ഛസംഖ്യ) പിന്‍വലിക്കാന്‍ പൊരിവെയിലത്തു മണിക്കുറുകളോളം വരിനില്‍ക്കേണ്ടിവരുകയും വരി ശരിപ്പെടുത്തുന്നതിന്റെ പേരിലും മറ്റും പൊലിസിന്റെ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയാണിന്നു പാവങ്ങള്‍ക്ക്. ഇതൊക്കെ സഹിച്ചാലും അത്യാവശ്യത്തിനുള്ള പണം പിന്‍വലിക്കാനോ മാറ്റിയെടുക്കാനോ സാധിക്കില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക കൊണ്ടു തൃപ്തിയടയണം. വിഷയം കൈകാര്യംചെയ്യുന്നതില്‍ റിസര്‍വ് ബാങ്കിനു വീഴ്ചപറ്റിയെന്നാണു പ്രധാനമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും വിശദീകരണം. അത് സര്‍ക്കാരിന്റെ പിടിപ്പ് കേടാണ്. നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ ജനങ്ങളെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേരു ചൂണ്ടിക്കാണിക്കാനാകുമോയെന്നും മോദിയോട് മുന്‍പ്രധാനമന്ത്രിയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസഭയിലെ ചോദ്യം ഏറെ പ്രശസ്തമാണ്.
ആവശ്യത്തിനു കറന്‍സി കിട്ടാത്തതിനാലും ഉള്ള നോട്ട് ചെലവഴിക്കാന്‍ മടിക്കുന്നതിനാലും രാജ്യത്താകമാനം വ്യാപാര, വ്യവസായ, നിര്‍മാണ, ഉല്‍പാദനമേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുന്നു. അടിസ്ഥാനവിഭാഗങ്ങള്‍ നിത്യചെലവിനു പണമില്ലാതെ കഷ്ടപ്പെടുന്നു.
വിദ്യാഭ്യാസമില്ലായ്മയും ദാരിദ്ര്യവും മൂലം സമൂഹത്തിന്റെ മുന്‍നിരയിലേക്കു കടന്നുവരാനാവാത്തവരാണ് കാര്‍ഷികരംഗമടക്കമുള്ള ആഭ്യന്തര ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്തുവരുന്നത്. ഇവരുടെ ഇടപാടുകളൊന്നും ബാങ്കുമുഖേനയല്ല, നേരിട്ടാണ്. ഇന്ത്യയില്‍ 43 ശതമാനം പേര്‍ക്കു മാത്രമേ ബാങ്ക് അക്കൗണ്ടുള്ളൂ. അതുകൊണ്ടുതന്നെ, കര്‍ഷകരും ചെറുകിട, ഇടത്തരം സംരംഭകരും ദിവസക്കൂലിക്കാരായ തൊഴിലാളികളുമുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനാളുകള്‍ കഴിഞ്ഞ എട്ടാംതിയ്യതി മുതല്‍ തൊഴിലില്ലായ്മയിലാണ്.
മത്സ്യത്തൊഴിലാളി മേഖലയില്‍, കറന്‍സി ക്ഷാമം മൂലം വില്‍പ്പന വളരെ കുറഞ്ഞിരിക്കുന്നു. പലരും കടലില്‍ പോവുന്നതു തല്‍കാലത്തേയ്ക്കു നിര്‍ത്തിവച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലും അനുബന്ധമേഖലയിലുമുള്ള തൊഴിലാളികള്‍ നിത്യവൃത്തിക്കു മാര്‍ഗമില്ലാതെ അലയുകയാണ്.
ഭിന്നശേഷിക്കാരും ആരോഗ്യസംബന്ധമായ മറ്റു പ്രശ്‌നങ്ങളുള്ളവരും വയോജനങ്ങളുമടക്കം പതിനായിരങ്ങളാണു ലോട്ടറി വില്‍പനയിലൂടെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ശ്രമിക്കുന്നത്. ആ മേഖലയും നിര്‍ജീവമാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യം ഇതിനേക്കാള്‍ കഷ്ടമാണ്. നിര്‍മാണമേഖലയിലെ തൊഴില്‍ സ്തംഭനവും ബാങ്ക്, എ.ടി.എം എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും അവരെ ദുരിതക്കയത്തിലാക്കിയിരിക്കുന്നു. പലരും സ്വന്തംനാട്ടിലേയ്ക്കു വണ്ടി കയറി.
കള്ളപ്പണം തടയാനുള്ള ഉപാധിയെന്നാണു ഭരണകക്ഷി നോട്ടു പിന്‍വലിക്കലിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള കള്ളപ്പണത്തിന്റെ ആറു ശതമാനമേ കറന്‍സിയായി സൂക്ഷിക്കപ്പെടുന്നുള്ളൂ. കള്ളപ്പണം നിലനില്‍ക്കുന്നത് അന്താരാഷ്ട്ര ബിസിനസ് രംഗത്തും സ്വര്‍ണം, ഭൂമി, ഓഹരിവിപണി എന്നിവിടങ്ങളിലും ബിനാമി ഇടപാടുകളിലുമാണ്. അതിനാല്‍ നോട്ടുപിന്‍വലിക്കല്‍ കള്ളപ്പണനിയന്ത്രണത്തിന് അപര്യാപ്തമാണ്.
ഇന്ത്യയുടെ ആകെ ബജറ്റിന്റെ 0.02 ശതമാനംമാത്രം വരുന്ന കള്ളകറന്‍സി നിയന്ത്രിക്കാന്‍ പഴയ കറന്‍സി മുഴുവന്‍ പിന്‍വിച്ച് പന്ത്രണ്ടായിരം കോടി രൂപ മുടക്കി പുതിയ നോട്ടുകള്‍ അച്ചടിച്ച് വിതരണംചെയ്തത്് വിവരക്കേടാണ്. അങ്ങനെയെങ്കില്‍ സ്വിസ് ഫ്രാങ്കിനെപ്പോലെ അത്യാധുനിക ശാസ്ത്രസാങ്കേതികവിദ്യ പരിപൂര്‍ണമായി ഉപയോഗിച്ചു രൂപപ്പെടുത്തിയ പുതിയ കറന്‍സിയായിരുന്നു വിപണിയിലിറക്കേണ്ടിയിരുന്നത്. സ്വിസ് ഫ്രാങ്ക് എട്ട് ഇലക്ട്രോണിക്് കോഡുകള്‍ അടക്കം ചെയ്തതാണ്. അന്ധര്‍ക്കു സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നരീതിയിലാണ് അതു രൂപകല്‍പ്പന ചെയ്തത്.
ഉലകം ചുറ്റി നടക്കുന്ന പ്രധാനമന്ത്രിക്ക് അത് അറിയാമായിരിക്കും. എന്നിട്ടും, എന്തുകൊണ്ട് ഇത്തരമൊരു ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. 14 ലക്ഷം കോടി രൂപ മൂല്യം വരുന്ന കറന്‍സി ഒരൊറ്റ രാത്രികൊണ്ട് പിന്‍വലിക്കുന്ന തരത്തിലുള്ള സാമ്പത്തിക നയത്തിനു രൂപം കൊടുക്കുമ്പോള്‍ മുന്നൊരുക്കമോ വീണ്ടുവിചാരമോ ഇല്ലായിരുന്നുവെന്നതു തന്നെയാണു ദുരിതം മൂന്നാംവാരത്തിലെത്തി നില്‍ക്കുമ്പോള്‍ മനസിലാകുന്നത്.
ആയിരത്തിനു പകരമിറക്കിയ രണ്ടായിരത്തിന്റെ നോട്ട് കൈയില്‍വച്ചു മാര്‍ക്കറ്റിലിറങ്ങിയാല്‍ ഒന്നും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പട്ടിക്കു പൊതിയാത്തേങ്ങ കിട്ടിയപോലെ നോട്ടുംകൊണ്ട് ഓടി നടക്കേണ്ട അവസ്ഥ. തുഗ്ലക്കിനു സ്വന്തം രാജ്യത്ത് അനുയോജ്യനായ അനുയായി ഉണ്ടായി എന്നതു മാത്രമാണ് മെച്ചം.
രാജ്യത്തെ നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിച്ചു കഴിഞ്ഞിരിക്കുന്നു. പതിനായിരക്കണക്കിനു തൊഴിലാളികളാണ് ദുരിതക്കയത്തിലേക്കു തള്ളിവിടപ്പെട്ടത്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണ്.
ഇന്ത്യയിലെ കള്ളപ്പണത്തെക്കുറിച്ചു ഗവേഷണം നടത്തിയ പ്രൊഫസര്‍ അരുണ്‍കുമാര്‍ പറയുന്ന ചില വസ്തുക്കള്‍ ഇവിടെ പ്രസക്തമാണ്. ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ അറുപത്തിരണ്ടോ അറുപത്തിമുന്നോ ശതമാനത്തിനു തുല്യമാണു ഇവിടത്തെ കള്ളപ്പണത്തിന്റെ തോത് എന്നാണ് അദ്ദേഹം പറയുന്നത്. കള്ളപ്പണം മുഴുവന്‍ നോട്ടുകെട്ടുകളായി സൂക്ഷിച്ചുവെന്ന് പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധരും വിശ്വസിച്ചുവെന്നതാണ് നോട്ട് പിന്‍ വലിക്കുന്നതിലേക്ക് അവരെ നയിച്ചത്.
കള്ളപ്പണം സമ്പാദിച്ചിട്ടുള്ളവര്‍ വന്‍മൂലധനശക്തികളും സിനിമാക്കാരും മറ്റു സെലിബ്രിറ്റികളുമാണ്. ഏതു പണവും നിശ്ചിത നികുതിയടച്ചാല്‍ വെളുപ്പിക്കാമെന്ന വാഗ്ദാനം വന്നതോടെ തങ്ങളുടെ പണം ഇവിടെ സുരക്ഷിതമാണെന്ന സൂചന അവര്‍ക്കു ലഭിച്ചുകഴിഞ്ഞു. വിദേശനിക്ഷേപത്തിന്റെ തോതും കൂട്ടി. ഇനി അംബാനിക്കും അദാനിക്കും എന്തിനേറെ പുലി മുരുകനും തങ്ങളുടെ പണം പരമാവധി കടത്തിയും കിടത്തിയും വെള്ളപ്പണമാക്കി മാറ്റാന്‍ സാധിക്കും. അഷ്ടിക്കു വകയില്ലാത്ത സാധാരണക്കാരന്‍ പെരുവഴിയിലാകും.
(സെക്രട്ടറി സബര്‍മതി ഫൗണ്ടേഷന്‍)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago