പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവര്ക്കെതിരേ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തുന്നവര്‍ക്കെതിരേ പ്രതിഷേധം. ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തിലെത്തിയ സ്ത്രീകളെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു. ഭക്തജന സേവാ സമിതിയുടെ നേതൃത്വത്തിലാണ് സ്ത്രീകളെ തടയുന്നത്. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു കയറാമെന്ന് കഴിഞ്ഞ ദിവസം ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍ സതീഷ് ഉത്തരവിട്ടിരുന്നു. എന്നാല്‍ തീരുമാനം ഏകപക്ഷീയമാണെന്നാരോപിച്ച് രാജകുടുംബാംഗങ്ങളും ഭരണ സമിതിയും ഉത്തരവിനെതിരേ രംഗത്തു വന്നിരുന്നു.
കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു കെ.എന്‍ സതീഷ് ഉത്തരവിട്ടത്. നേരത്തെ ചുരിദാറിനു മുകളില്‍ മേല്‍മുണ്ട് ധരിക്കണമെന്നായിരുന്നു ആചാരം. ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാത്തത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പൊലിസിന്റെ സഹായം തേടുമെന്നും ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."