ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും അത്യാവശ്യം: ഓസ്ട്രേലിയന്‍ മന:ശാസ്ത്രജ്ഞന്
തിരുവനന്തപുരം: ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും അത്യാവശ്യമാണെന്ന് യു.എന്‍.എസ്.ഡബ്ലിയു ഓസ്ട്രേലിയ സ്കൂള്‍ ഓഫ് സൈക്യാട്രിയിലെ പ്രമുഖ മന:ശാസ്ത്രജ്ഞനായ ഫിലിപ് ബി വാര്‍ഡ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് അലുമ്നി അസോസിയേഷന് മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച സില്‍വര്‍ ജൂബിലി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശാരീകാരോഗ്യം പോലെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്. വ്യായാമത്തിലൂടെ ആരോഗ്യമുള്ള ശരീരവും മനസും നേടിയെടുക്കാവുന്നതാണ്.
മാനസിക പ്രശ്നങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി പലപ്പോഴും അമിതവണ്ണം വയ്ക്കാന്‍ സാധ്യതയുണ്ട്. ഇത്തരം മരുന്നുകള്‍ കഴിച്ചുണ്ടാകുന്ന പാര്‍ശ്വഫലങ്ങളില്‍ നിന്നും രക്ഷനേടാനും വ്യായാമത്തിലൂടെ സാധിക്കും.
യുവ ആസ്ട്രേലിയന്‍ മന:ശാസ്ത്രജ്ഞനായ റോസെന്ബാമും തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."