HOME
DETAILS

വടകര താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണം

  
backup
May 20 2016 | 20:05 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

വടകര: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. വടകര-തലശ്ശേരി റൂട്ടില്‍ ദീര്‍ഘദൂര ബസുകള്‍ ഉള്‍പെടെ ചുരുക്കം ചില വാഹനങ്ങള്‍ ഓടി.
വടകര ടൗണ്‍, അഴിയൂര്‍, ഒഞ്ചിയം, വള്ള്യാട്, തിരുവള്ളൂര്‍, പുതുപ്പണം, കുറ്റ്യാടി നിട്ടൂര്‍, കക്കട്ട്, അമ്പലക്കുളങ്ങര, വട്ടോളി എന്നിവിടങ്ങില്‍ വ്യാപക അക്രമങ്ങളാണു തെരഞ്ഞെടുപ്പു ഫലദിവസമുണ്ടായത്. ബി.ജെ.പിക്കു പുറമെ കോണ്‍ഗ്രസ്, ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകരും കുടുംബങ്ങളും അക്രമത്തിനിരയായി. പാര്‍ട്ടി സ്തൂപങ്ങളും ഓഫിസുകളും വായനാശാലകളും അടിച്ചുതകര്‍ക്കപ്പെട്ടു. അക്രമത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലയിടങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരും അക്രമത്തിനിരയായി.
വിവിധ പ്രദേശങ്ങളില്‍ നടന്ന അക്രമത്തില്‍ അഴിയൂര്‍ സ്വദേശികളായ സനീഷ്, മജീഷ്, ഒഞ്ചിയത്തെ വരുണ്‍, പുതുപ്പണം സ്വദേശി രാജേഷ് എന്നീ ബി.ജെ.പി പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയഞ്ചേരിക്കടുത്ത് വള്യാട് സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ദേശീയപാതയോരത്ത് കെ.കെ രമയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തകര്‍ത്തു. കക്കാട് ടി.പി സ്മാരക വായനശാലയ്ക്കു നേരെ അക്രമമുണ്ടായി. വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകന്റെ വര്‍ക്ക്‌ഷോപ്പ് അടിച്ചുതകര്‍ത്തു. തട്ടോളിക്കരയില്‍ ആര്‍.എം.പി ഓഫിസ് ആക്രമിക്കപ്പെട്ടു. ഓര്‍ക്കാട്ടേരി കെ.എസ്.ഇ.ബി റോഡില്‍ ആര്‍.എം.പിയുടെ രക്തസാക്ഷി സ്തൂപം തകര്‍ത്തു. തിരുവള്ളൂരിലും അക്രമങ്ങള്‍ നടന്നു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ആര്‍.എം.പി പ്രവര്‍ത്തകന്‍ ഓര്‍ക്കാട്ടേരി മണപ്പുറം വലിയവളപ്പില്‍ മനോജിനെ(40) മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മനോജിന്റെ രണ്ടു കൈകളും പൊട്ടിയിട്ടുണ്ട്.
അതേസമയം, ഒഞ്ചിയം, ഏറാമല പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം നടന്നത് ആസൂത്രിത അക്രമം. ആര്‍.എം.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്മാരകങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമമാണു പ്രദേശത്തുണ്ടായത്. ആഹ്ലാദപ്രകടനവുമായി ലോറികളില്‍ വന്നിറങ്ങിയ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള സംഘമാണ് അക്രമം നടത്തിയത്. ഇവര്‍ക്കു പ്രദേശത്തുള്ള സി.പി.എം പ്രവര്‍ത്തകരുടെ സഹായവുമുണ്ടായിരുന്നു. ആര്‍.എം.പിയുടെ പ്രവര്‍ത്തകരുടെ വീടുകള്‍ കാണിച്ചുകൊടുത്തതു പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരാണ്. വീടുകളിലുള്ള സ്ത്രീകളെപ്പോലും ഇവര്‍ വെറുതെവിട്ടില്ല. മണപ്പുറത്തെ ആയടത്തില്‍ താഴെ ബിജുവിന്റെ വീട്ടിലെത്തിയവര്‍ ബിജുവിന്റെ ഭാര്യയുടെ കഴുത്തില്‍ കത്തിവച്ചാണു ഭീഷണിപ്പെടുത്തിയത്. ഇക്കാര്യങ്ങളും അക്രമികളുടെ പേരുവിവരവും പൊലിസിനു നല്‍കിയിട്ടുണ്ട്. എന്നാല്‍, പൊലിസില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നില്ലെന്നു വീട്ടുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago