HOME
DETAILS

സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറഞ്ഞു

  
backup
November 30 2016 | 04:11 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90-%e0%b4%b5%e0%b4%bf-%e0%b4%ac%e0%b4%be


കണ്ണൂര്‍: സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി ബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞതായി റിപോര്‍ട്ട്. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം 2006 മുതല്‍ 2016 ഒക്ടോബര്‍ വരെ 54 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. എന്നാല്‍, പരിശോധനയ്‌ക്കെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.
പൊതുവെ എച്ച്.ഐ.വി കേസുകള്‍ കുറയുമ്പോഴും ഒരു മാസം ശരാശരി 100 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2015ലെ കണക്കനുസരിച്ച് 20,954 എച്ച്.ഐ.വി അണുബാധിതരാണു സംസ്ഥാനത്തെ ഉഷസ് ചികിത്സാ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 15,071 പേര്‍ക്ക് എ.ആര്‍.ടി ചികിത്സ തുടങ്ങി. നിലവില്‍ 11,236 പേരാണു ചികിത്സയിലുള്ളത്. അണുബാധിതരില്‍ 4,673 പേര്‍ ഇതിനകം മരിച്ചു. 2002 മുതല്‍ 2016 ഒക്ടോബര്‍ വരെ തിരുവനന്തപുരം ജില്ലയില്‍ 6,65,136 പേര്‍ പരിശോധന നടത്തി. ഇതില്‍ 5,649 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും അണുബാധ സ്ഥിരീകരിച്ചവരുടെ എണ്ണവും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. കൊല്ലം-1,075, പത്തനംതിട്ട-683, ആലപ്പുഴ-1,269, കോട്ടയം-2,484, ഇടുക്കി-431, എറണാകുളം-1,934, തൃശ്ശൂര്‍-4,843, പാലക്കാട്-2,580, മലപ്പുറം-567, കോഴിക്കോട്-4,423, വയനാട്-266, കണ്ണൂര്‍-1,641, കാസര്‍കോട്-1,376 എന്നിങ്ങനെയാണു ജില്ലകള്‍ തിരിച്ചുള്ള കണക്ക്. ജില്ലകളിലെ എച്ച്.ഐ.വി പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കാണിത്. പരിശോധന നടത്തിയവര്‍ അതത് ജില്ലക്കാര്‍ മാത്രമായിരിക്കില്ല.
ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം രാജ്യത്ത് 21.17 ലക്ഷം എച്ച്.ഐ.വി ബാധിതരാണുള്ളത്. ഇതില്‍ 39 ശതമാനം സ്ത്രീകളും 6.54 ശതമാനം കുട്ടികളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  6 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  42 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago