എസ്.ഐയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേര്‍ കീഴടങ്ങി
പള്ളിക്കല്‍: ദേശീയപാതയില്‍ വാഹന പരിശോധനക്കിടെ തേഞ്ഞിപ്പലം എസ്.ഐ എം. അഭിലാഷിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം സ്വദേശികളായ സുരേഷ് (26), പ്രദീപ് (27) എന്നിവരാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ കീഴടങ്ങിയത്. ഒക്ടോബര്‍ 19നു രാത്രി പത്തോടെ കാലിക്കറ്റ് സര്‍വകലാശാലക്കടുത്തു ദേശീയപാതയില്‍ കോഹിനൂറില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ സമയം കാറി ല്‍ രക്ഷപ്പെട്ടവരാണ് ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്.
ബാഗ് പരിശോധിക്കുന്നതിനിടെയാണ് കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ എസ്.ഐ കാറിനുള്ളിലേക്കു വലിച്ചു കയറ്റി വാതിലടച്ച് അമിത വേഗതയില്‍ ഓടിച്ചു പോയത്. കാറില്‍ നിന്നു വടിവാള്‍, കൊടുവാള്‍, ജാക്കി ലിവര്‍ തുടങ്ങിയ മാരകായുധങ്ങളും കൈയുറകളും മുഖം മൂടികളും പൊലിസ് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന ആയുധങ്ങള്‍ പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടെന്ന് മനസിലായതാണ് എസ്.ഐയെ തട്ടിക്കൊണ്ടു പോകാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."