ഫൈസല്‍വധം: കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം
കോഴിക്കോട്: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗറിലെ ഫൈസലിന്റെ നിര്‍ധന കുടുംബത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാമുദായിക സ്പര്‍ധയുടെയും രാഷ്ട്രീയ വൈരത്തിന്റെയും പേരില്‍ കൊല ചെയ്യപ്പെടുന്നവര്‍ക്കു സഹായധനം പ്രഖ്യാപിക്കാറുണ്ട്. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിന് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു മുംബൈ കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമ്മിഷനും സര്‍ക്കാറുകളോടു നിര്‍ദേശിച്ചതാണ്. ഫൈസലിന്റെ വധത്തിനു കാരണക്കാരായവര്‍ രാജ്യത്തെ നിയമവാഴ്ചയെയാണു വെല്ലുവിളിച്ചിരിക്കുന്നത്. യാഥാര്‍ഥ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി, ശിക്ഷ ഉറപ്പാക്കും വിധം പഴുതടച്ച നിയമ നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."