HOME
DETAILS
MAL
ഫൈസല്‍ കുടുംബ സഹായസമിതി പ്രവര്‍ത്തനം ആരംഭിച്ചു
backup
November 30 2016 | 04:11 AM
തിരൂരങ്ങാടി: ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ കുടുംബത്തെ സഹായിക്കാന്‍ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫൈസല്‍ കുടുംബസഹായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു.
മഹല്ല് പ്രസിഡണ്ട് പി.സി.മുഹമ്മദ് ഹാജി ചെയര്‍മാനും പൊറ്റാണിക്കല്‍ അബ്ദുസ്സലാം കണ്‍വീനറുമായി രൂപീകരിക്കപ്പെട്ട സമിതിയില്‍ കൊടിഞ്ഞിയിലെ എല്ലാ മുസ്ലിം സംഘടനാനേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും പങ്കാളികളാണ്. ഫൈസലിന്റെ കുടുംബത്തിനുള്ള വീട്, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി എല്ലാവിധ സംരക്ഷണവും സമിതി ഏറ്റെടുത്തിട്ടുണ്ട്. ചെയര്‍മാന്റെയും കണ്‍വീനറുടെയും പേരില്‍ ഫെഡറല്‍ ബാങ്ക് ചെമ്മാട് ബ്രാഞ്ചില്‍ ജോയിന്റ് അകൗണ്ട് ആരംഭിച്ചു.
അക്കൗണ്ട് നമ്പര്‍: 1572 0100127576.
ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്.എല്‍ 0001572. ഫോണ്‍: 9895054532, 9895600041 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."