ലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ 17 കോടി രൂപവരെ പിഴ
ചെന്നൈ: ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്ക് വന്‍പിഴത്തുക ഈടാക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി.
മുന്‍കൂര്‍ അനുവാദമില്ലാതെ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ 17 കോടി രൂപ വരെ പിഴയിടാക്കുമെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പ്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ശ്രീലങ്കന്‍ മന്ത്രി മഹിന്ദ്ര അമരവീര ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തു നിന്നുള്ള മത്സ്യ ബന്ധനത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്നത് ശ്രീലങ്കയിലെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിക്കുന്നവര്‍ക്ക് 30 ലക്ഷം മുതല്‍ 17 കോടി രൂപവരെ പിഴയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലപ്പോഴും അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിക്കപ്പെടുകയും മത്സ്യത്തൊഴിലാളികള്‍ പിടിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലിലെത്തുകയും ചെയ്യുന്ന സംഭവം സര്‍വസാധാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."