പ്രേമ വിവാഹത്തിനു തടസം: മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി
കോയമ്പത്തൂര്‍: വെല്ലൂരിനടുത്ത തിരുപ്പത്തൂരിലെ കക്കങ്കരയില്‍ കഴിഞ്ഞ ദിവസം വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നത് സ്വന്തം മകന്‍. ആത്മഹത്യയ്ക്ക് ശ്രമിച്ച മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. യുവാവ് പൊലിസില്‍ നല്‍കിയ മൊഴിയിലാണ് ക്രൂരകൃത്യം വെളിച്ചത്തു വന്നത്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മോഹനന്‍, ഭാര്യ രാജേശ്വരി, മകള്‍ സുകന്യ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ തമിഴരശനാണ് ആശുപത്രിയിലുള്ളത്. ഇയാള്‍ ഹുസൂരിലെ ഒരു കമ്പനിയില്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു. സഹപ്രവര്‍ത്തകയായ യുവതിയുമായി തമിഴരശന്‍ പ്രണയത്തിലായി. എന്നാല്‍ രക്ഷിതാക്കള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.
നിരവധി തവണ ഇക്കാര്യത്തില്‍ മകനും മാതാപിതാക്കളും സഹോദരിയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് സഹോദരിയെയും അമ്മയെയും ആദ്യം വധിക്കുകയും തുടര്‍ന്ന് ജോലി കഴിഞ്ഞെത്തിയ പിതാവിനെ വധിച്ച ശേഷം സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."