ബാങ്കില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് ഇളവ് സാധാരണക്കാരന് ഉപകാരമില്ലെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം വന്ന ആദ്യ മാസാന്ത്യത്തില്‍ ശമ്പളവിതരണം തടസപ്പെടാതിരിക്കാനായി സാധാരണക്കാര്‍ക്ക് ഉപകാരമില്ലാത്ത പ്രഖ്യാപനവുമായി റിസര്‍വ്ബാങ്ക്. പുതിയ 500, 2000 ഉള്‍പ്പെടെയുള്ള എല്ലാ നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ അവ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ ബാധകമാവില്ലെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പുതിയ 500, 2000 അടക്കമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ മാത്രമാണ് ഈ പുതിയ ഇളവ് ബാധകമാവുക. ബാങ്കില്‍ ചെന്ന് സ്ലിപ്പ് എഴുതി നല്‍കി ഈ തുക നിലവിലെ നിയന്ത്രണങ്ങള്‍ ഇല്ലാതെ പിന്‍വലിക്കാനാകും. എന്നാല്‍, എ.ടി.എം വഴി മുന്‍ നിശ്ചയിച്ച 2500 രൂപ എന്ന പരിധിയില്‍ അധികം പിന്‍വലിക്കാനാവില്ല. ഇളവ് ഇന്നലെ മുതല്‍ നിക്ഷേപിച്ച അസാധുവാക്കാത്ത നോട്ടുകള്‍ക്ക് മാത്രമാണ് ബാധകം. ഇങ്ങനെ നിക്ഷേപിച്ച പണം പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളായിരിക്കും തിരിച്ചുലഭിക്കുക.
പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവിതരണം തടസപ്പെടാതിരിക്കാനും ജീവനക്കാര്‍ക്കു ശമ്പളം വേഗത്തില്‍ ലഭ്യമാക്കാനുമാണ് ഈ നടപടിയെന്നാണ് ആര്‍.ബി.ഐയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ബാങ്കുകളില്‍ വരുന്ന ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിട്ടില്ല. അതേസമയം തിങ്കളാഴ്ച വരെ ബാങ്കുകളില്‍ നിക്ഷേപിച്ചതും പിന്‍വലിച്ചതും അല്ലാത്തതുമായ എല്ലാ തുകയ്ക്കും പിന്‍വലിക്കാനുള്ള നിയന്ത്രണം പഴയ പോലെ തുടരും. നിലവില്‍ 24,000 രൂപവരെ മാത്രമെ ഒരാഴ്ചയില്‍ ബാങ്കില്‍ നിന്നു പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു.
അതിനിടെ റിസര്‍വ് ബാങ്കിലും രാജ്യത്തെ മറ്റ് ബാങ്കുകളിലും ആവശ്യത്തിനു നോട്ടുകളുള്ളതിനാല്‍ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30 ല്‍ നിന്ന് നീട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
100 രൂപ നോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാലും ബാങ്കുകളില്‍ ആവശ്യത്തിന് പണം ഉള്ളതിനാലും കാലാവധി നീട്ടേണ്ടെതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."