HOME
DETAILS

നിലമ്പൂരില്‍ കടപുഴകിയത് ആര്യാടന്‍ മേല്‍ക്കോയ്മയെന്നു വിലയിരുത്തല്‍

  
backup
May 20 2016 | 20:05 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%81%e0%b4%b4%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d

മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പരാജയം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വല്യേട്ടന്‍ നയങ്ങളോടുള്ള അമര്‍ഷമെന്ന് വിലയിരുത്തല്‍. നിലമ്പൂര്‍ തേക്കിന്റെ നാട്ടില്‍ കടപുഴകാത്ത ആത്മവിശ്വാസത്തിനു കോട്ടംതട്ടിയത് മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ആര്യാടന്‍ വിരുദ്ധ മനോഭാവമാണെന്നും പ്രത്യക്ഷ സൂചനകളുണ്ട്.


ജയമുറപ്പിച്ച മണ്ഡലത്തിലെ ഞെട്ടിക്കുന്ന തോല്‍വിക്കു മറ്റു കാരണങ്ങള്‍ കോണ്‍ഗ്രസ് കാണുന്നില്ല. അതേസമയം ഇക്കാര്യത്തില്‍ പരസ്യമായി എതിരഭിപ്രായത്തിനും കോണ്‍ഗ്രസ് നേതൃത്വം മുതിരാനിടയില്ല.


വര്‍ഷങ്ങളായി കോണ്‍ഗ്രസ് ജയിച്ചുവരുന്ന മണ്ഡലത്തില്‍ ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍.ഡി.എഫ് ജയിക്കുന്നത്. കഴിഞ്ഞ ഏഴ് നിയസഭാ തെരഞ്ഞെടുപ്പുകളിലായി മുപ്പത്തിയഞ്ച് വര്‍ഷം മുതിര്‍ന്ന നേതാവായ ആര്യാടന്‍ മുഹമ്മദ് പ്രതിനിധീകരിച്ച മണ്ഡലമാണിത്.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ആര്യാടന്‍ കളമൊഴിയാനുറച്ചതോടെ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ നിലമ്പൂരില്‍ കണ്ണുവച്ചിരുന്നു. മറ്റൊരാളെ മത്സരിപ്പിക്കുകയെന്ന അഭിപ്രായം തള്ളി മകന്‍ ഷൗക്കത്തിലൂടെ നിലമ്പൂര്‍ നിലനിര്‍ത്തുകയായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടത്.


കെ.പി.സി.സി സെക്രട്ടറി വി.വി പ്രകാശിനെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയില്‍ നിന്നു വന്ന പ്രധാന ആവശ്യം. എന്നാല്‍ ഹൈക്കമാന്റ് നറുക്ക് ഷൗക്കത്തിനു തന്നെ വീണു.
കഴിഞ്ഞ തവണ തവനൂര്‍ മണ്ഡലത്തില്‍ ഡോ.കെ.ടി ജലീലിനോട് മത്സരിക്കാന്‍ പാര്‍ട്ടി പ്രകാശിനെയായിരുന്നു നിയമിച്ചിരുന്നത്. കന്നിയങ്കത്തില്‍ പരാജയപ്പെട്ട പ്രകാശിനു ഇത്തവണ ഉറച്ച മണ്ഡലമായ നിലമ്പൂര്‍ കൈവിട്ടു നല്‍കിയില്ലെന്നതായതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ അമര്‍ഷവും മറനീക്കി പുറത്തുവന്നിരുന്നു.


മലപ്പുറത്ത് ലീഗ് -കോണ്‍ഗ്രസ് ബന്ധം വഷളാവുന്നതില്‍ പ്രധാനമായും മന്ത്രിയുടെ പങ്കാണെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു വിളിപ്പാടകലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പായിരുന്നിട്ടു പോലും ഇത്തവണയും മലപ്പുറത്തെ പല മണ്ഡലങ്ങളിലും മുന്നണി ബന്ധം താറുമാറായതും വിമര്‍ശനത്തിനു ആക്കം കൂട്ടി.


ലീഗിനെ തളര്‍ത്താന്‍ കോണ്‍ഗ്രസ് -സി.പി.എം സാമ്പാര്‍ മുന്നണി പലയിടത്തും രൂപംകൊണ്ടതു ആര്യാടനിലൂടെയാണെന്നും ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് പരാതിയുണ്ട്.


അതേസമയം പലപ്പോഴും ലീഗുമായി ഇടഞ്ഞു നില്‍ക്കുന്ന ആര്യാടന്‍ തെരഞ്ഞെടുപ്പിനു മുന്‍പേ മുസ്‌ലിം ലീഗ് കേരളയാത്രയില്‍ നിലമ്പൂരിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും വിവിധ വേദികളില്‍ ലീഗിന് അനുകൂലമായി രംഗത്തിറങ്ങിയതും ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago