ബഹ്റൈനില്‍ കാണാതായ മലയാളിയെ കണ്ടെത്തി
മനാമ: നാലു ദിവസം മുന്‍പ് ബഹ്റൈനില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി അബ്ദുല്‍ റഹീമി (27)നെയാണ് തിങ്കളാഴ്ച വൈകിട്ട് മുഹറഖ് പാലത്തിനു സമീപത്തുവച്ച് കണ്ടെത്തിയത്. അല്‍ ഹിലാല്‍ ആശുപത്രിക്കു സമീപത്തെ പാലത്തിനടിയില്‍ ക്ഷീണിതനായി കിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടത്തെിയതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
മലപ്പുറം വളാഞ്ചേരി ഇളിമ്പിളിയം സ്വദേശി അനീഷാണ് മുഹറഖ് പാലത്തിനടിയില്‍ ക്ഷീണിതനായ നിലയില്‍ റഹീമിനെ ആദ്യം കണ്ടത്. തുടര്‍ന്ന് യുവാവിനെ കാണാതായി വന്ന വാര്‍ത്തയോടൊപ്പം നല്കിയ സലാമിന്റെ നമ്പറില്‍ വിളിച്ച് അനീഷ് വിവരമറിയിക്കുകയായിരുന്നു. അദിലിയയില്‍ മുഹമ്മദിന്റെ കൂടെ താമസിച്ച് ഇവരുടെ സ്വന്തം റസ്റ്റോറന്റില്‍ തന്നെയാണ് റഹീം ജോലിചെയ്തിരുന്നത്.
ബന്ധുക്കളെ കാണാന്‍ മനാമയിലെത്തിയ റഹീം വഴി അറിയാതെ അലയുകയായിരുന്നുവെന്ന് സലാം പറഞ്ഞു.
ഒന്നര മാസം മുന്‍പാണ് റഹീം ബഹ്റൈനിലെത്തിയത്. റഹീമിനെ കാണാനില്ലെന്നു കാണിച്ചു സഹോദരന് മുഹമ്മദ് ഹിദ്ദ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് റഹീമിനെ ഹിദ്ദ് പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷമാണ് കഴിഞ്ഞ ദിവസം സഹോദരനോടൊപ്പം വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."